തിരുവനന്തപുരം : പ്രഭാത ഭക്ഷണത്തിൽ മുടി കണ്ടതിനെ ചോദ്യം ചെയ്ത ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നയാളുടെ ശരീരത്തിൽ, ജയിൽ ഉദ്യോഗസ്ഥൻ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു.
ഡിസംബർ 11 ന് പി. എം. ജി. ജംഗ്ഷനിലുള്ള കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.നാലു മാസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ലിയോൺ ജോൺസൺ എന്നയാൾക്കാണ് ദുരനുഭവമുണ്ടായത്. ഇക്കഴിഞ്ഞ 10 നാണ് സംഭവം. സാരമായി പൊള്ളലേറ്റ ലിയോൺ ജയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് സുഹൃത്ത് സമർപ്പിച്ച പരാതിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.