തിരുവനന്തപുരം: കളിയും ചിരിയുമായി പഠന വണ്ടിയിലെ ആദ്യദിനം ആഘോഷമാക്കി കുരുന്നുകൾ. വിദ്യാഭ്യാസ വകുപ്പും ഗതാഗത വകുപ്പുകൾ ചേർന്നാണ് മണക്കാട് ടി ടി ഐയിൽ വ്യത്യസ്തമായ ക്ലാസ് മുറി ഒരുക്കിയത്. ഉപയോഗശൂന്യമായ ബസ്സുകൾ ക്ലാസ് മുറികൾ ആക്കുന്നതിന്റെ ഭാഗമായാണ് പഠന വണ്ടി .


COMMERCIAL BREAK
SCROLL TO CONTINUE READING

പല നിറങ്ങളിൽ ചാലിച്ച് ഒരുക്കിയ ഒരു ആനവണ്ടി. ആകെ മൊത്തം ഒരു ഐന ചന്തത്തിലായിരുന്നു ആന വണ്ടി. നാലു ചുവരുകൾക്കുള്ലിലല്ല ഇനി മണിക്കാട്ടെ ടി.ടി.ഐ സ്കൂളിലെ കുട്ടികളുടെ പഠനം. പൂന്തോട്ടങ്ങൾക്ക് നടുവിൽ ഒരുക്കിയിരിക്കുന്ന ഈ ബസ്സിലാണ്. പ്രവേശനോത്സനത്തിന് തൊപ്പിയും കിരീടവുമൊക്കെയായി പുഞ്ചിരി തൂകുന്ന കുറെ കുരുന്നുകൾ കൂടി എത്തിയതോടെ ബസ്സിനുള്ളിൽ പാട്ടും കളിയുമായി.

Read Also: Neyyatinkara Suicide: രഞ്ജിത്തിനും , രാഹുലിനും വീടൊരുങ്ങി; അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ


രണ്ട് ബസുകൾ ആണ് മണക്കാട് ടി ടി ഐക്ക് നൽകിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപ ചെലവിൽ ഒരുക്കിയ ബസ്സിൽ  എസി, സ്മാർട് ടി വി തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ എൽ കെ ജി കുട്ടികൾക്ക് വേണ്ടിയാണ് ഈ ക്ലാസ് മുറി. പഠന വണ്ടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രിയും ഗതഗതമന്ത്രിയും ചേർന്നാണ് നിർ‌വ്വഹിച്ചത്. 


കൂട്ടികളെ കാണാൻ പഠന വണ്ടിയിൽ എത്തിയ മന്ത്രിമാർ കൂട്ടികൾക്കൊപ്പം കൂടി. അടുത്ത ബസ്സ് കൂടി തയ്യാറാകുന്ന മുറയ്ക്ക് ബാക്കി ക്ലാസ്സുകൾ ക്രമീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പുറഞ്ഞു. പഠനം നാല് ചുവരുകൾക്ക് ഉള്ളിൽ ഒതുക്കേണ്ടതല്ല എന്ന ചിന്തയിൽ നിന്നാണ് ആന വണ്ടി പഠന വണ്ടിയായത്. കെ എസ് ആർ ടി സിയെ വിമർശിച്ചവർക്കുള്ള മറുപടിയാണ് ഇതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.