Neyyatinkara Suicide: രഞ്ജിത്തിനും , രാഹുലിനും വീടൊരുങ്ങി; അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ

കുട്ടികളുടെ നിസ്സഹായത മനസ്സിലാക്കിയ പലരും വാഗ്ദാനങ്ങൾ ആയി അന്ന് എത്തിയിരുന്നെങ്കിലും ഫിലോകാലിയ എന്ന സന്നദ്ധ സംഘടന ദൗത്യം ഏറ്റെടുത്ത് നിറവേറ്റുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : May 30, 2022, 03:00 PM IST
  • മുത്തശ്ശി തുളസിക്കൊപ്പമാണ് രാഹുലും, രഞ്ജിത്തും പുതിയ വീട്ടിൽ താമസിക്കുന്നത്
  • രാഹുലിന് സഹകരണ സംഘത്തിൽ കൺസ്യൂമർ സ്റ്റോറിൽ സർക്കാർ ജോലി നൽകിയിരുന്നു
  • ഫിലോകാലിയ എന്ന സന്നദ്ധ സംഘടനയാണ് കുട്ടികൾക്കായി വീട് ഒരുക്കിയത്
Neyyatinkara Suicide: രഞ്ജിത്തിനും , രാഹുലിനും വീടൊരുങ്ങി; അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ

തിരുവനന്തപുരം: അച്ഛൻറെയും അമ്മയുടെയും മരണത്തോടെ അനാഥരായ രഞ്ജിത്തിനും , രാഹുലിനും വീടൊരുങ്ങി.ഒന്നര വർഷം മുമ്പാണ്  അച്ഛനും അമ്മയ്ക്കും വേണ്ടി സ്വയം കുഴിയെടുത്ത ഇരുവരുടെയും വാർത്ത മാധ്യമങ്ങളിൽ എത്തിയത്.

ALSO READ: ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസം: നെയ്യാറ്റിൻകര മരിച്ച ദമ്പതികളുടെ മകൻ ആശുപത്രിയിൽ

കുട്ടികളുടെ നിസ്സഹായത മനസ്സിലാക്കിയ പലരും വാഗ്ദാനങ്ങൾ ആയി അന്ന് എത്തിയിരുന്നെങ്കിലും ഫിലോകാലിയ എന്ന സന്നദ്ധ സംഘടന കുട്ടികൾക്കായി ഒരു വീട് ഒരുക്കണമെന്ന തങ്ങളുടെ ദൗത്യം ഏറ്റെടുത്ത് നിറവേറ്റുകയായിരുന്നു.

ഫിലോകാലിയ ട്രസ്റ്റ് ചെയർമാൻ മാരിയോ ജോസഫ്,  ട്രസ്റ്റ് ഫൗണ്ടർ  ജിജി മാരിയോ , ഗ്രാമ പഞ്ചായത്ത് വൈസ് ചെയർമാൻ അഡ്വ അനിത, രാജൻ, അമ്പിളി ദമ്പതികളുടെ മക്കളായ രഞ്ചിത്തും, രാഹുലും, രാജൻറെ അമ്മ തുളസിയും ചേർത്ത് 'പാലുകാച്ച് കർമ്മത്തിന് നേതൃത്വം നൽകി.രാഷ്ട്രീയ സാംസ്കാരിക നേതാക്കളുടെയും  സുഹൃത്തുക്കളുടെയും സാന്നിഹിതരായിരുന്നു .

രാഹുലിന്  സഹകരണ സംഘത്തിൽ കൺസ്യൂമർ സ്റ്റോറിൽ  സർക്കാർ ജോലി നൽകിയിരുന്നു.രഞ്ജിത്ത്  പ്ലസ് ടു പരീക്ഷയുടെ ഫലം കാത്തിരിക്കുന്നു. അവകാശ തർക്കം നിലനിൽക്കുന്നതിനാൽ വൈദ്യുതി കണക്ഷൻ ഇതുവരെ ഇവർക്ക് ലഭിച്ചിട്ടില്ല.

മുത്തശ്ശി തുളസിക്കൊപ്പമാണ് രാഹുലും, രഞ്ജിത്തും പുതിയ വീട്ടിൽ താമസിക്കുന്നത്. ഇവരുടെ ഭൂമിയുടെ അവകാശ തർക്കം കോടതിയുടെ പരിഗണനയിലാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News