കോട്ടയം: Kottayam Bus Accident: ഏറ്റുമാനൂരിലെ അടിച്ചിറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Road Accident: ബംഗളൂരുവിൽ വാഹനാപകടം; മലയാളികളടക്കം 4 പേർ മരിച്ചു


ഇന്ന് പുലർച്ചെ 2.15 ഓടെ ആയിരുന്നു അപകടം. പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.  കോട്ടയത്തുനിന്നും മാട്ടുപെട്ടിക്കുപോയ സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് വഴിയരികിലെ നിരവധി പോസ്റ്റിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. അപകട സമയത്ത് ബസിൽ ഡ്രൈവർ ഉൾപ്പെടെ 46 പേരാണ് ഉണ്ടായിരുന്നത്.  


Also Read: Dhanush Aishwarya Divorce: 18 വര്‍ഷം നീണ്ട ദാമ്പത്യത്തിന് വിരാമം, ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു


സംഭവം നടന്ന ഉടൻ തന്നെ ഏറ്റുമാനൂർ, ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തുകയും പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഈ അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. എന്തായാലും അപകടം നടന്നത് പകൽ അല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി എന്നുവേണം പറയാൻ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.