കോട്ടയം: വെള്ളം കയറിയ റോഡിൽ അപകടകരമാം വിധം ബസ് ഒാടിച്ച് സസ്പെൻഷനിലായ ഡ്രൈവറുടെ വൈറൽ ഫേസ്ബുക്ക് പോസ്റ്റ്.ഇൌരാറ്റു പേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജയദീപ് സെബാസ്റ്റ്യനാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നേ സസ്പെൻ്റ് ചെയ്ത കെ.എസ്.ആർ.ടി.സിയിലെ കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെൻ്റ്  ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക-എന്നാണ് ജയദീപിൻറെ പോസ്റ്റ്


ALSO READ : Heavy rain in Kerala: പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് മുങ്ങി; യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി



കൂടാതെ ഒരു അവധി ചോദിച്ചാൽ തരാൻ വലിയ വാലായിരുന്നവൻ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. എന്നും മറ്റൊരു പോസ്റ്റിൽ ജയദീപ് പറയുന്നു.അല്ലെങ്കിൽ അവൻ ഓടിക്കട്ടെ. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ജയദീപ് പോസ്റ്റ് പിൻവലിച്ചു.


അവനൊക്കെ റിട്ടയർ ചെയ്തു കഴിയുമ്പോൾ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാൽ വല്ലോ സ്കൂൾ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാൻ വീട്ടുകാര്യങ്ങൾ നോക്കി TS No 50 ൽ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ.-ജയദീപിൻറെ പോസ്റ്റിൽ പറയുന്നു.


ALSO READ: Kerala Rain Crisis : പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ KSRTC ബസ് ഓടിച്ച ഡ്രൈവറെ സസ്പെൻഡ് ചെയ്തു


അതേസമയം തബല കൊട്ടിയും പോസ്റ്റുകളെഴുതി ഇട്ടുമാണ് ജയദീപ് പ്രതിഷേധം വ്യക്തമാക്കിയത്. ഇന്നലെയാണ് മന്ത്രി ആൻറണി രാജു നേരിട്ട് ഡ്രൈവറെ സസ്പെൻഡ് ചെയ്തത്. പൂഞ്ഞാർ ടൌണിലെ വെള്ളക്കെട്ടിലേക്കാണ് ജയദീപ് ബസ്സിറക്കിയത്. തുടർന്ന് പൂഞ്ഞാർ സെൻറ് മേരീസ് പള്ളിക്ക് സമീപത്തേക്ക് ബസ് കയറ് കെട്ടി വലിച്ചടിപ്പിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.