കൊവിഡ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർക്ക് ഉടൻ വാക്സിൻ നൽകും; രജിസ്ട്രേഷൻ നാളെ മുതൽ
കെഎസ്ആർടിസി ജീവനക്കാരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം: കൊവിഡ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി (KSRTC) ജീവനക്കാർക്ക് ഉടൻ വാക്സിൻ നൽകാൻ തീരുമാനം. കെഎസ്ആർടിസി ജീവനക്കാരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി സർക്കാർ (Government) ഉത്തരവിറക്കി.
ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ 18-44 വയസിന് മധ്യേയുള്ള അർഹരായ ജീവനക്കാർക്ക് ഉടൻ തന്നെ വാക്സിൻ (Vaccine) ലഭ്യമാക്കുമെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അറിയിച്ചു. യൂണിറ്റ് അടിസ്ഥാനത്തിലാണ് വാക്സിൻ കുത്തിവയ്പ്പ് നൽകുന്നത്. യൂണിറ്റുകളിലും ചീഫ് ഓഫീസുകളിലും ഒരു നോഡൽ അസിസ്റ്റന്റിനെ ഇതിനായി ചുമതലപ്പെടുത്തും.
നോഡൽ അസിസ്റ്റന്റുമാർ വാക്സിൻ ലഭ്യമാകുന്ന സർക്കാർ പോർട്ടലിൽ ജീവനക്കാരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും. കൊവിഡ് പോസിറ്റീവായ ജീവനക്കാർക്ക് നെഗറ്റീവ് ആയി ആറ് ആഴ്ചകൾക്ക് ശേഷം മാത്രമേ വാക്സിൻ നൽകുകയുള്ളൂ.
വ്യാഴാഴ്ച മുതൽ ഇതിനായി രജിസ്ട്രേഷൻ ആരംഭിക്കും. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കൽ, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്ന മുൻഗണനാ ക്രമത്തിലാകും വാക്സിൻ ലഭ്യമാക്കുക. സംസ്ഥാനത്ത് ലോക്ക്ഡൗൺ (Lockdown) പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തുന്നതിന് കെഎസ്ആർടിസി തയ്യാറായിരുന്നു. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസുകൾ നടത്തുന്നതിനും കെഎസ്ആർടിസി തയ്യാറായി.
ലോക്ക്ഡൗണിൽ കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ സർവീസിൽ അവശ്യ വിഭാഗങ്ങൾക്ക് യാത്രാനുമതി നൽകിയിരുന്നു. പൊലീസ്, റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ്, കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് ജീവനക്കാർ ഉൾപ്പെടെയുള്ള അവശ്യ വിഭാഗങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള മുഴുവൻ ജീവനക്കാർക്കും സ്പെഷ്യൽ ബസുകളിൽ യാത്ര അനുവദിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy