Covid-19: അതിജീവനത്തിലേയ്ക്ക് ഡല്‍ഹി, പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്

Covid അതിജീവനത്തിന്‍റെ പാതയില്‍ ഡല്‍ഹി, കഴിഞ്ഞ ഏപ്രില്‍ 5ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കുമായി രാജ്യ തലസ്ഥാനം...

Written by - Zee Malayalam News Desk | Last Updated : May 17, 2021, 09:06 PM IST
  • Lockdown പോലെയുള്ള നിയന്ത്രണങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയത് ഡല്‍ഹില്‍ ഫലം കാണുകയാണ്.
  • കഴിഞ്ഞ ഏപ്രില്‍ 5ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കുമായി രാജ്യ തലസ്ഥാനം...
Covid-19: അതിജീവനത്തിലേയ്ക്ക് ഡല്‍ഹി,  പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്

New Delhi: Covid അതിജീവനത്തിന്‍റെ പാതയില്‍ ഡല്‍ഹി, കഴിഞ്ഞ ഏപ്രില്‍ 5ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കുമായി രാജ്യ തലസ്ഥാനം...

Lockdown പോലെയുള്ള നിയന്ത്രണങ്ങള്‍  കാര്യക്ഷമമായി  നടപ്പാക്കിയത് ഡല്‍ഹില്‍ ഫലം കാണുകയാണ്.  അതിന്‍റെ തെളിവാണ് പ്രതിദിന  കൊറോണ വൈറസ് ബാധയില്‍ ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന വന്‍ കുറവ്.  

കഴിഞ്ഞ 24 മണിക്കൂറില്‍  ഡല്‍ഹിയില്‍  4,524 പേര്‍ക്കാണ്  Covid-19  സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 5ന് ശേഷം ഇതാദ്യമായാണ് ഇത്രയും കുറഞ്ഞ   പ്രതിദിന വൈറസ് സ്ഥിരീകരണം.  24 മണിക്കൂറിനുള്ളില്‍ 10,918 പേര്‍ക്ക് രോഗം ഭേദമായി.  കഴിഞ്ഞ  24 മണിക്കൂറില്‍  53,756 സാമ്പിളുകളാണ് പരിശോധിച്ചത്. 

ഡല്‍ഹിയില്‍  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുകയാണ്.  ഏറ്റവും  ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്  ഡല്‍ഹിയില്‍  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.42% ആണ്.  കഴിഞ്ഞ ഏപ്രില്‍ 22ന്  തലസ്ഥാനത്തെ  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  36.2% ആയിരുന്നു.  

അതേസമയം, കോവിഡ് മൂലമുള്ള മരണങ്ങള്‍ക്ക് കുറവ് കാണുന്നില്ല.  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 340 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

Also Read: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് ഒരുലക്ഷത്തോളം പേർ കോവിഡ് മുക്തരായി, എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനം തന്നെ

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ  91,500 പേരാണ് കോവിഡില്‍നിന്നും സൗഖ്യം പ്രാപിച്ചത്.  അതേസമയം, ഇതേ കാലയളവില്‍  70,000 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 

കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കിയതിലൂടെ കോവിഡിനെ അതിജീവിക്കുകയാണ് ഡല്‍ഹി....   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News