തിരുവനന്തപുരം: കേരള - കർണാടക അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി (KSRTC) തയ്യാറാണെന്ന് മന്ത്രി ആന്റണി രാജു. കേരളത്തിലും കർണാടകയിലും കൊവിഡ് നിയന്ത്രങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് തീരുമാനം. ജൂലൈ 12 മുതൽ സർവീസ് ആരംഭിക്കാൻ തയ്യാറാണെന്ന് കർണാടക (Karnataka) സർക്കാരിനെ അറിയിച്ചതായി ​ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കർണാടക സർക്കാരിന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. കർണാടകയുടെ ഭാ​ഗത്ത് നിന്നുള്ള മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഈ സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് (Ticket booking) ആരംഭിക്കാൻ സാധിക്കൂ. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സർവീസുകളാണ്  കോഴിക്കോട്-കാസർഗോഡ് വഴി കെഎസ്ആർടിസി നടത്തുക.


ALSO READ: റവന്യൂവകുപ്പിന് കീഴിൽ Revenue Secretariat പ്രവ‍ർത്തനം ആരംഭിച്ചു


ഇതേ റൂട്ട് വഴിയുള്ള സർവീസുകളായിരിക്കും കർണാടക റോഡ് കോർപ്പറേഷനും നടത്തുക. തമിഴ്നാട് (Tamil Nadu) സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ പാലക്കാട്-സേലം വഴിയുള്ള സർവ്വീസുകൾ ഇപ്പോൾ ആരംഭിക്കുന്നില്ലെന്നും കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ടാകും സർവീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.