കൊല്ലം: ഇന്ന് രാവിലെ മുതൽ കാണാതായ കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കൊല്ലം പാരിപ്പള്ളിയിൽ നിന്നും കണ്ടെത്തി. രാവിലെ മുതൽ ബസ് അന്വേഷിച്ചിരുന്നെങ്കിലും കാര്യമായ വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഞായറാഴ്ച അവസാനത്തെ സര്‍വീസും പൂര്‍ത്തിയാക്കി രാത്രി പത്തരയോടെയാണ് ബസ് കൊട്ടാരക്കര(Kottarakkara) ഡിപ്പോയില്‍ എത്തിച്ചത്. ഗ്യാരേജിലെ പരിശോധനയ്ക്ക് ശേഷം മുനിസിപ്പല്‍ ഓഫീസിന് സമീപം വണ്ടി നിര്‍ത്തിയിടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ വണ്ടി എടുക്കാനായി ഡ്രൈവര്‍ എത്തിയെങ്കിലും പാര്‍ക്ക് ചെയ്ത സ്ഥലത്ത് ബസ് ഇല്ലായിരുന്നു.തുടര്‍ന്ന് സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. രാത്രി ഒന്നരയോടെ ഒരാള്‍ ബസുമായി കൊല്ലം ഭാഗത്തേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി. ഇതോടെയാണ് ബസ് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചത്.


 ALSO READ: Rishi Ganga Project: ഉത്തരാഖണ്ഡ് ​ദുരന്തവും,ആ പൊതു താത്പര്യ ​ഹർജിയും-ചിത്രങ്ങളിൽ


സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി(KSRTC) അധികൃതര്‍ തിങ്കളാഴ്ച രാവിലെ പോലീസില്‍ പരാതി നല്‍കി. ജില്ലയിലാകെ പോലീസും അധികൃതരും വ്യാപക പരിശോധന നടത്തി. ഇതിനിടെയാണ് കൊല്ലം പാരിപ്പള്ളിയിലെ ഒരു മൈതാനത്ത് ബസ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.


Also ReadUttarakhand ല്‍ മഞ്ഞുമല ഇടിഞ്ഞു വീണ് 150 പേരെ കാണാതായി


മോഷണം പോയ ബസ് കണ്ടെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനുള്ള പോലീസിന്റെ അന്വേഷണം തുടരുകയാണ്. ഇതിന് മുൻപും  ഇത്തരത്തിൽ നിർത്തിയിട്ടിരുന്ന ബസുകൾ(Bus) ഡിപ്പോയിൽ നിന്നും മോഷണം പോയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. വളരെ പഴക്കം ചെന്ന് എഞ്ചിൻ സ്വിച്ചുകളാണ് ഇതിന് കാരണമെന്ന് നേരത്തെ തന്നെ കെ.എസ്.ആർ.ടി.സിയും വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.