കോഴിക്കോട്: കോവിഡ് പ്രതിസന്ധിക്ക് പുറമെ ത്രൈമാസ നികുതി കൂടി നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടതോടെ ബസുകളുടെ ഒാട്ടം നിർത്തിവെക്കാൻ ബസ് ഉടമകൾ. ഇതുമായി ബന്ധപ്പെട്ട് ബസ്സുടമകള്‍ ഗതാഗത മന്ത്രിയുമായി കൂടികാഴ്ച നടത്തി. നികുതി അടയ്ക്കാനുള്ള സമയം ജനുവരി 30ന് അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു കൂടികാഴ്ച. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ത്രൈമാസ നികുതി അടയ്ക്കാന്‍ ജനുവരി 30 വരെ സമയവും അനുവദിച്ചു. എന്നാല്‍ നികുതി അടയ്ക്കാനുള്ള സാമ്പത്തിക ശേഷി നിലവില്‍ ബസ്സുടമകള്‍ക്കില്ലെന്നും നികുതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നുമാണ് ബസ്സുടമകളുടെ ആവശ്യം. നികുതി ഒഴിവാക്കിയില്ലെങ്കില്‍ ഫെബ്രുവരി മുതല്‍ ബസ്സുകള്‍(Private Bus) നിരത്തിലിറക്കാന്‍ ബുദ്ധിമുട്ടാണെന്ന് ബസ്സുടമകള്‍ അറിയിച്ചു. മിനിമം ചാര്‍ജ്ജ് 12 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ ചാര്‍ജ്ജ് അഞ്ച് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചെന്ന് ബസ്സുടമകളുടെ സംയുക്ത സമിതി കണ്‍വീനർ ടി.ഗോപിനാഥൻ പറഞ്ഞു.
ALSO READ: M V Jayarajan അതീവ ഗുരുതരാവസ്ഥയിൽ കോവിഡിനൊപ്പം പ്രമേഹവും
യാത്രക്കാര്‍ കുറഞ്ഞതിനാല്‍ സംസ്ഥാനത്തെ 15,800 സ്വകാര്യബസുകളില്‍ 12,600 ബസുകള്‍ സ്റ്റോപ്പേജ് അപേക്ഷ നല്‍കിയിരുന്നു. ഇത്രയും ബസുകള്‍ 2020 ഓഗസ്റ്റ് മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കോവിഡ്(covid) കാരണം സ്വകാര്യബസുകളില്‍ യാത്രക്കാര്‍ കുറവായതിനാല്‍ സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജൂലൈയില്‍ സര്‍വീസ് പുനരാരംഭിച്ചെങ്കിലും യാത്രക്കാര്‍ നന്നേ കുറവായിരുന്നു.
ALSO READ: Kalamassery യിൽ വിദ്യാർഥിയെ മർദിച്ച സംഭവം: ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങി മരിച്ച നിലയിൽ