കോറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓണക്കാലത്ത് അന്തർസംസ്ഥാന  സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു.  ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ വരെ കർണാടകയിലേക്കാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കാര്യം  ഗതാഗത മന്ത്രി എകെ. ശശീന്ദ്രനാണ് അറിയിച്ചത്.  10 ശതമാനം  അധിക നിരക്കോടെ  എൻഡ് ടു എൻഡ് വ്യവസ്ഥയിലാണ്  ടിക്കറ്റുകൾ അനുവദിക്കുകയെന്ന് മന്ത്രി തന്റെ ഫെയ്സ് ബുക്കിലൂടെയാണ് അറിയിച്ചത്.  ടിക്കറ്റുകൾ  KSRTC യുടെ ഓൺലൈൻ റിസർവേഷൻ  വെബ്സൈറ്റായ online.keralalrtc.com ലൂടെ ലഭിക്കും.  


Also read:ധോണിയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ 


കർണാടക, കേരള, തമിഴ്നാട്  സർക്കാരുകൾ ഏർപ്പെടുത്തുന്ന  കോറോണ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സർവീസ് നടത്തുന്നത്. കൂടാതെ യാത്രാ ദിവസം യാത്രക്കാരുടെ കുറവ് മൂലം ഏതെങ്കിലും ബസ് സർവീസ് റദ്ദാക്കേണ്ടി വന്നാൽ യാത്രാക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുമെന്നും ഗതാഗത മന്ത്രി അറിയിച്ചിട്ടുണ്ട്.  അതുപോലെ കോറോണ മാനദണ്ഡങ്ങൾ പാലിക്കാതെ യത്ര ചെയ്യാൻ വരുന്ന യാത്രക്കാരനും ടിക്കറ്റ് തുക റീഫണ്ട് നൽകി പറഞ്ഞയക്കുമെന്നും റിപ്പോർട്ട് ഉണ്ട്.  


യാത്രാക്കാർ യാത്ര തുടങ്ങുന്നതിന് മുൻപ്  ആരോഗ്യസേതു ആപ് down load ചെയ്യണമെന്നും, യാത്രയിലുടനീളം മാസ്ക് നിർബന്ധമായും ധരിക്കണമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.