ധോണിയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ

ഭാവിയിലേക്കുള്ള എല്ലാ ആശംസകളും നേരുന്നുവെന്നാണ് മോഹലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.    

Last Updated : Aug 16, 2020, 06:46 AM IST
    • മോഹൻലാലിന് ക്രിക്കറ്റിനോട് പ്രത്യേക താൽപര്യം തന്നെയുണ്ട്.
    • ഭാവിയിലേക്കുള്ള എല്ലാ ആശംസകളും നേരുന്നുവെന്നാണ് മോഹലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.
    • ചലച്ചിത്ര താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അമ്മ കേരളാ സ്ട്രൈക്കേഴ്സിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.
ധോണിയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം ധോണിയ്ക്ക എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ രംഗത്ത്.  തന്റെ ഫെയ്സ്ബുക്കിലൂടെയാണ് മോഹൻലാൽ ധോണിയ്ക്ക് ആശംസകൾ നേർന്നത്. 

Also read: ധോണി-റെയ്ന വിരമിക്കലിലും ആ മനോഹര സൗഹൃദം!

ഭാവിയിലേക്കുള്ള എല്ലാ ആശംസകളും നേരുന്നുവെന്നാണ് മോഹലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.  മോഹൻലാലിന് ക്രിക്കറ്റിനോട് പ്രത്യേക താൽപര്യം തന്നെയുണ്ട്.  ചലച്ചിത്ര താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അമ്മ കേരളാ സ്ട്രൈക്കേഴ്സിന്റെ  ക്യാപ്റ്റനായിരുന്നു അദ്ദേഹം. 

Also read: ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പോരാട്ടവീര്യമായിരുന്നു!

ലാലേട്ടന് പുറമേ നിവിൻ പോളിയും ആസിഫ് അലിയും ആശംസകൾ അറിയിച്ചിട്ടുണ്ട്.  ധോണിയുടെ ഈ വിടവാങ്ങൽ വളരെ ആഘാതത്തോടെയാണ് അദ്ദേഹത്തിന്റെ ആരാധകർ കേട്ടത്.  ഹെലികോപ്റ്റർ ഷോട്ടുകൾ പറത്താൻ ഇനി ധോണിയില്ല എന്നുപറയുന്നത് തന്നെ ചിന്തിക്കാൻ പറ്റാത്ത അവസ്ഥയാണ് എന്നത് വാസ്തവമായ ഒരു കാര്യമാണ്. 

ഇന്ത്യൻ ക്രിക്കറ്റിനെ വാനോളം വളർത്താനുള്ള ധോണിയുടെ പങ്ക് ഒരിക്കലും ആർക്കും മറക്കാൻ കഴിയില്ല.  

More Stories

Trending News