Thiruvananthapuram :  കെഎസ്ആർടിസി സ്കൂൾ ബോണ്ട് സർവ്വീസ് (KSRTC School Bond Service) അമിത തുക ഈടാക്കുന്നുവെന്ന വാർത്ത തെറ്റാണെന്ന് KSRTC അറിയിച്ചു.  KSRTC ബസ് ഒരു ദിവസം പൂർണ്ണമായി ഉപയോഗിക്കേണ്ടതായി വരുന്നതിനാലും ഏറ്റവും തിരക്കേറിയ സമയത്ത് ഇത് നൽകുന്നത് കൊണ്ടും   മിനിമം കിലോമീറ്റർ സർവീസ് നടത്താൻ വേണ്ട ചിലവ് മാത്രം ആണ്  മിനിമം കിലോമീറ്ററിൽ വരുന്നത്.  ഇത് എടുത്താണ് 10 കിലോമീറ്റർ എന്ന് തെറ്റായി നൽകി പർവ്വതികരിച്ചതെന്ന് KSRTC അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത സ്ലാബ് മുതൽ കുറഞ്ഞ് നിരക്ക് കുറഞ്ഞ് 200 കിലോ മീറ്റർ എന്നാകുമ്പോൾ വെറും 50  രൂപയാണ് കി.മീ. നിരക്കായി വരുന്നത്.  തെറ്റായി ഇല്ലാത്ത 10 കിലോ മീറ്റർ ചാർജ് 6000 രൂപ എന്ന തരത്തിൽ വാർത്ത വന്നത്  തെറ്റിധാരണ പരത്തുവാൻ വേണ്ടി ആണെന്ന് KSRTC വ്യക്തമാക്കി. 


ALSO READ : KSRTC : കെഎസ്ആർടിസി പൂർണതോതിൽ സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നു


ദിവസേന 100 കി.മി, 25 കി.മീ. വീതം 4 ട്രിപ്പ് രാവിലെയും വൈകിട്ടും, നൽകുന്നതിനാണ് ആണ് 7500 രൂപ സർവീസ് നടത്തുന്ന  ദിവസം  ഈടാക്കുക. സ്കൂൾ ബസിന് പകരമാണ് ഇത് നൽകുന്നത് എന്നതിനാൽ നിലവിൽ സ്ഥാപനങ്ങൾ കുട്ടികളിൽ നിന്നും ഈടാക്കുന്ന തുകയെക്കാൾ വളരെ കുറവാണ്  ഫലത്തിൽ ഇ നിരക്കുകൾ. 


ഇത് കൂടാതെ നിലവിൽ നൽകിയ ബസ് ഉപയോ​ഗിച്ച് പിന്നീട് അധിക ട്രിപ്പ് നടത്തുന്നതിന് 100 കിലോമീറ്ററിന് മുകളിലുളള ട്രിപ്പിന് 65 രൂപയും 140 കി.മീ മുകളിലുള്ളവയ്ക്ക് 60 രൂപയും 160 കി.മീ മുകളിൽ 50 രൂപയും 200 കിമീ മുകളിൽ 45 രൂപയും  എന്ന നിരക്കിലാണ് ട്രിപ്പുകൾ നൽകുന്നത്.


ALSO READ : Ksrtc Yatra Fuels: സാധാരണക്കാർക്കും ഇന്ധനം നിറയക്കാം, കെ.എസ്.ആർ.ടി.സിയുടെ യാത്രാ ഫ്യൂവൽസ് ഉടൻ


സാമൂഹിക പ്രതിബദ്ധത മുൻ നിർത്തി നേരിട്ട് വരുന്ന ചെലവുകൾ മാത്രം  കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ച് നൽകിയിരിക്കുന്നത്. എത്ര സീറ്റ് കൂടിയ ബസ് നൽകിയാലും (48 സീറ്റർ ബസ്)  40 കുട്ടികൾക്ക് 20 ദിവസം എന്ന കണക്കിൽ പ്രതിമാസ തുക മാത്രം  മുൻകൂർ അടച്ചാൽ മതി  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്.  പ്രതിദിന ചാർജിന്റെ  ടിക്കറ്റ് നൽകി  ബോണ്ട് ബസ് നൽകുന്നത് സ്കൂളുകൾക്കും  രക്ഷകാക്കൾക്കും ലാഭകരവും വിദ്യാർഥികൾക്ക് ആശ്വാസകരവും ആണ്.


ALSO READ : KSRTC BOND Service : വെഞ്ഞാറമൂട് ബോണ്ട് സർവ്വീസിന് ഒരു വയസ് ; നന്ദി അറിയിച്ച് CMD


സ്കൂളിന് ടാക്സ്, ഡ്രൈവറുടെ ശമ്പളം, ടയർ, സ്പെയർ പാർട്സ്, ഡീസൽ , ജീവനക്കാർക്ക് വേണ്ടി അടക്കേണ്ടേ അംശംയാദം തുടങ്ങിയ ഒരു ബാധ്യത പോലും വരുന്നില്ല. ഇ കാര്യങ്ങൾ ഒന്നും ഇല്ലാതെ ആണ് ഇത്രയും കുറഞ്ഞ തുകയ്ക്ക് ലഭിക്കുന്നത്. ഒരു ബസിന് പകരം എന്തെങ്കിലും സാഹചര്യത്തിൽ ബ്രേക്ക്‌ ഡൌൺ ഉൾപ്പടെ ആയാൽ ആവിശ്യതിന് അനുസരിച്ചു ഡ്രൈവർ മാരും ബസുകളും കെ എസ് ആർ ടി സി ക്ക് ഉണ്ട്. അത് കൊണ്ട് ഒരു കാരണവശാലും സർവീസുകൾ മുടങ്ങില്ല. മറിച്ചുള്ള തെറ്റിധാരണാ ജനകമായ വാർത്തകൾ പൊതുജനം തള്ളിക്കളയണമെന്നും കെ എസ് ആർ ടി സി അഭ്യർത്ഥിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.