KSRTC BOND Service : വെഞ്ഞാറമൂട് ബോണ്ട് സർവ്വീസിന് ഒരു വയസ് ; നന്ദി അറിയിച്ച് CMD

KSRTC ആവിഷ്കരിച്ച ബോണ്ട് (ബസ് ഓൺ ഡിമാൻഡ്) സർവ്വീസിന് ഒരു വയസ്. 

Written by - Zee Malayalam News Desk | Last Updated : Sep 7, 2021, 11:31 PM IST
  • സംസ്ഥാനത്തെ 27 ഡെപ്പോകളിൽ നിന്നും നടത്തുന്ന 51 സർവീസുകളിൽ പ്രതിദിനം 3061 യാത്രക്കാർ സ്ഥിരമായി യാത്ര ചെയ്തു വരുന്നു.
  • ഈ സാഹചര്യത്തിലാണ് ബോണ്ട് സർവ്വീസിനെ വിജയിപ്പിച്ച യാത്രക്കാർക്കും, ജീവനക്കാർക്കും ​ഗതാ​ഗത സെക്രട്ടറിയും സിഎംഡിയുമായ ബിജുപ്രഭാകർ ഐഎഎസ് നന്ദി അറിയച്ചത്.
  • യാത്രാക്കാരുടേയും, ജീവനക്കാരുടേയും സഹകരമാണെന്ന് ഈ വിജയമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും തന്നെയാണ് മുൻ​ഗണനയെന്നും
  • ഇത്തരത്തിലുള്ള ജനകീയ പദ്ധതികൾ നടപ്പിലാക്കി കെഎസ്ആർടിസിയുടെ പ്രതിസന്ധി മറികടക്കാൻ എല്ലാവരും കൂടെ നിൽക്കണമെന്നും സിഎംഡി അഭ്യർത്ഥിച്ചു.
KSRTC BOND Service : വെഞ്ഞാറമൂട് ബോണ്ട് സർവ്വീസിന് ഒരു വയസ് ; നന്ദി അറിയിച്ച് CMD

Thiruvananthapuram ; തലസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകളിലേക്കുള്ള ജീവനക്കാർക്ക് മികച്ച യാത്രസൗകര്യം നൽകുന്നതിന് വേണ്ടി KSRTC ആവിഷ്കരിച്ച ബോണ്ട് (ബസ് ഓൺ ഡിമാൻഡ്) സർവ്വീസിന് ഒരു വയസ്. 

കഴിഞ്ഞ സെപ്തംബർ 7 ന് ഇടയ്ക്കിടെ ഉണ്ടാകുന്ന ലോക്ഡൗണിനെ തുടർന്ന് ജീവനക്കാർ യാത്രാക്ലേശം അനുഭവിക്കുന്ന വേളയിൽ ഒരു പ്രദേശത്ത് നിന്നും കൂടുതൽ ഓഫീസുകളിലേക്ക് പോകുന്ന ജീവനക്കാർക്ക് വേണ്ടി യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് ബോണ്ട് സർവ്വീസ് ആരംഭിച്ചത്.

ALSO READ : Bevco in Ksrtc Depot: വാടക വാങ്ങിക്കാൻ വഴി, കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ബിവറേജസ് ഷോപ്പുകൾ തുടങ്ങും

സംസ്ഥാനത്തെ 27 ഡെപ്പോകളിൽ നിന്നും നടത്തുന്ന 51 സർവീസുകളിൽ പ്രതിദിനം 3061 യാത്രക്കാർ സ്ഥിരമായി യാത്ര ചെയ്തു വരുന്നു. ഈ സാഹചര്യത്തിലാണ് ബോണ്ട് സർവ്വീസിനെ വിജയിപ്പിച്ച യാത്രക്കാർക്കും, ജീവനക്കാർക്കും ​ഗതാ​ഗത സെക്രട്ടറിയും സിഎംഡിയുമായ ബിജുപ്രഭാകർ ഐഎഎസ് നന്ദി അറിയച്ചത്.

ALSO READ : Ksrtc: വനിത മത്‌സ്യവിപണന തൊഴിലാളികൾക്കായി സൗജന്യ ബസ് സർവീസ്

യാത്രാക്കാരുടേയും, ജീവനക്കാരുടേയും സഹകരമാണെന്ന് ഈ വിജയമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും തന്നെയാണ് മുൻ​ഗണനയെന്നും  ഇത്തരത്തിലുള്ള ജനകീയ പദ്ധതികൾ നടപ്പിലാക്കി കെഎസ്ആർടിസിയുടെ പ്രതിസന്ധി മറികടക്കാൻ എല്ലാവരും കൂടെ നിൽക്കണമെന്നും സിഎംഡി അഭ്യർത്ഥിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News