തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ കർശന നടപടിയെടുത്ത് കമ്പനി. രണ്ട് ബസ്സുകളും ഓടിച്ചിരുന്ന ഡ്രൈവർമാരെ പിരിച്ചുവിട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടം സംബന്ധിച്ച കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായാണ് കടുത്ത നടപടി. അപകടത്തിൽ വകുപ്പ് മന്ത്രിയും കെഎസ്ആർടിസി സിഎംഡിയും ദുരുഹത ആരോപിച്ചിരിക്കെയാണ് കെ-സ്വിഫ്റ്റ് കമ്പനി ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തത്.


ALSO READ : കെഎസ്ആർടിസി ശമ്പള പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം; ധനവകുപ്പ് 30 കോടി അനുവദിച്ചു.; മാർച്ച് മാസത്തെ ശമ്പളം ഉടൻ നൽകും


കെഎസ്ആർടിസിക്ക് ലഭിച്ച കെ-സ്വിഫ്റ്റ് ബസ്സുകളുടെ ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനകമായിരുന്നു രണ്ട് ബസ്സുകളും അപകടത്തിൽപ്പെടുന്നത്. ഇക്കഴിഞ്ഞ പതിനൊന്നാം തീയതി സർവ്വീസ് ആരംഭിച്ച ബസ്സും പന്ത്രണ്ടാം തിയതി സർവീസ് നടത്തിയ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കെ-സ്വിഫ്റ്റ് ബസ്സുകൾ അപകടത്തിൽപ്പെട്ടത് കെഎസ്ആർടിസി ഗൗരവമായി തന്നെ കണ്ടിരുന്നു. 


തുടർന്ന്, വിപുലമായ അന്വേഷണവും തുടങ്ങിയിരുന്നു. ഇന്റേണൽ കമ്മിറ്റി  നടത്തിയ അന്വേഷണത്തിൽ അപകടം സംഭവച്ചതിൽ ഡ്രൈവർമാരുടെ ഭാ​ഗത്ത് നിന്നുള്ള വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തത്. രണ്ടു ഡ്രൈവർമാരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കൂടുതൽ അന്വേഷണത്തിനും മാനേജമെന്റ് ഉത്തരവിട്ടിട്ടുണ്ട്.


ALSO READ : കെഎസ് ആർടിസിയിൽ കടുത്ത പ്രതിസന്ധി; മാർച്ച് മാസത്തെ ശമ്പളം ഇതുവരെ നൽകിയില്ല; പ്രതിഷേധവുമായി ഭരണപക്ഷ സംഘടനകളും; ഏപ്രിൽ 28ന് സിഐടിയുവിന്റെ സൂചനാപണിമുടക്ക്


ഏപ്രിൽ 11-ാം തീയതി രാത്രി 11 മണിക്ക് തിരുവനന്തപുരം വർക്കലക്ക് സമീപം കല്ലമ്പലത്ത് വെച്ചും ഏപ്രിൽ 12-ാം തീയതി രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കലിലുമാണ് അപകടങ്ങൾ നടന്നത്. 


അപകടങ്ങളിൽ ദുരൂഹത ആരോപിച്ച് ഗതാഗതമന്ത്രി ആന്റണി രാജുവും കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകറും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് സിഎംഡി ഡിജിപിക്ക് പരാതിയും നൽകിയിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.