കെഎസ് ആർടിസിയിൽ കടുത്ത പ്രതിസന്ധി; മാർച്ച് മാസത്തെ ശമ്പളം ഇതുവരെ നൽകിയില്ല; പ്രതിഷേധവുമായി ഭരണപക്ഷ സംഘടനകളും; ഏപ്രിൽ 28ന് സിഐടിയുവിന്റെ സൂചനാപണിമുടക്ക്

ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവ് ആണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണിരാജു പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 13, 2022, 06:25 PM IST
  • കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെ.എസ്ആർസി
  • ധനകാര്യവകിപ്പിന് കത്ത് നൽകിയിട്ടും ഇതുവരെ ഫണ്ട് അനുവദിച്ചില്ല
  • എഐറ്റിയുസിയും സമരം പ്രഖ്യാപിച്ചിട്ടുണ്ട്
കെഎസ് ആർടിസിയിൽ കടുത്ത പ്രതിസന്ധി; മാർച്ച് മാസത്തെ ശമ്പളം ഇതുവരെ നൽകിയില്ല; പ്രതിഷേധവുമായി ഭരണപക്ഷ സംഘടനകളും; ഏപ്രിൽ 28ന് സിഐടിയുവിന്റെ സൂചനാപണിമുടക്ക്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെ.എസ്ആർസി കടന്നുപോകുന്നത്. ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവ് ആണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണിരാജു പറയുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ജീവനക്കാർക്ക് ശമ്പളം നൽകുമെന്നായിരുന്നു മാനേജ്മെന്റ്  ജീവനക്കാർക്ക് നൽകിയിരുന്നു ഉറപ്പ്.എന്നാൽ വിഷുവും ഈസ്റ്ററും ആയിട്ടും മാർച്ച്  മാസത്തെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല.

ധനകാര്യവകിപ്പിന് കത്ത് നൽകിയിട്ടും ഇതുവരെ  ഫണ്ട് അനുവദിച്ചില്ലെന്നാണ് ഗതാഗത മന്ത്രി സംഘടനാ നേതാക്കളെ അറിയിച്ചിരിക്കുന്നത്. ആനത്തലവട്ടം ആനന്ദന്റെ  നേതൃത്വത്തിൽ  സിഐടിയു നേതാക്കൾ ആന്റണി രാജവുമായി നടത്തിയ ചർച്ചയിലും ശമ്പളം സംബന്ധിച്ച ഒരു ഉറപ്പും ലഭിച്ചില്ല. ഈ മാസം  28 ന് സൂചന പണിമുടക്ക്  നടത്താനാണ് സിഐടുവിന്റെ തീരുമാനം. 14 മുതൽ യൂണിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫീസ് പടിക്കലും റിലേ നിരാഹാര സമരവും ഏപ്രിൽ 19 ന് ചീഫ് ഓഫീസ് ധർണയും നടത്തും.

സിപി ഐ അനുകൂല സംഘടനയായ  എഐറ്റിയുസിയും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. വിഷുവിന് മുമ്പ് ശമ്പളം നൽകിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കകണരമടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് സംഘടനയുടെ തീരുമാനം.ഐഎൻ റ്റിയുസി ഉൾപ്പെടെയുളള പ്രതിപക്ഷ സംഘടനകളും ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണ്. ഈസ്റ്റർ, വിഷു ദിവസങ്ങളിൽ ആർക്കും അവധി അനുവദിക്കേണ്ടതില്ലെന്ന പുതിയ ഉത്തരവിന് എതിരെയും ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുകയാണ്. മെഡിക്കൽ അവധിയല്ലാതെ മറ്റ് അവധികളൊന്നും നൽകേണ്ടതില്ലെന്നാണ് കെ.എസ്.ആർ.ടി എം.ഡിയുടെ ഉത്തരവിൽ പറയുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News