തിരുവനന്തപുരം: വ്യാജപേരില്‍ COVID 19 പരിശോധന നടത്തിയ KSU സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്തിനെതിരെ പരാതി. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ വേണുഗോപാലന്‍ നായരാണ് അഭിജിത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | റെയിൽവേ സഹമന്ത്രി സുരേഷ് അങ്കടി (Suresh Angadi)കൊറോണ ബാധിച്ച് അന്തരിച്ചു


വിലാസം തെറ്റായി നല്‍കി കെഎം അബി എന്ന പേരിലാണ് അഭിജിത്ത് പരിശോധന നടത്തിയതെന്നാണ്‌ പരാതിയില്‍ പറയുന്നത്.  കെഎം അബി മറ്റൊരു KSU നേതാവാണെന്നും കൊറോണ സ്ഥിരീകരിച്ച ശേഷം ഇയാളെ കാണാനില്ലെന്നും പരാതിയില്‍ പറയുന്നു. 


ALSO READ | COVID 19: അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി ക്വാറന്‍റീന്‍ 7 ദിവസം മാത്രം


പോത്തന്‍കോട് പഞ്ചായത്തില്‍ 19 പേര്‍ക്കാണ് കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേരാണ് പ്ലാമൂട് വാര്‍ഡില്‍ മാത്രമുള്ളത്. എനാല്‍, ഇവരില്‍ രണ്ടുപേരെ മാത്രമാണ് കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. മൂന്നാമത്തെ ആള്‍ എവിടെയെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ അന്വേഷണത്തിനിടെയാണ് ഇത് അഭിജിത്താണ് മനസിലായത്. 


ALSO READ | ചലച്ചിത്ര താരം സെറീന വഹാബിന് COVID 19; ഫലം നെഗറ്റീവാകാതെ ഡിസ്ചാര്‍ജ്ജ്


എന്നാല്‍, പേര് മറച്ചുവച്ചിട്ടില്ലെന്നും കൊറോണ വൈറസ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണെന്നുമാണ് അഭിജിത്ത് പറയുന്നത്. പരിശോധനയ്ക്ക് നല്‍കിയ വിലാസത്തില്‍ തന്നെ താന്‍ ക്വാറന്‍റീനില്‍ കഴിയുകയാണെന്നാണ് അഭിജിത്ത് പറയുന്നത്.  തന്റെ ഫേസ്ബുക്ക് (Facebook) പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അഭിജിത്ത് ഇക്കാര്യം അറിയിച്ചത്. 


ALSO READ | COVID 19 പരിശോധന പൂര്‍ത്തിയായി, Drishyam 2 ചിത്രീകരണത്തിന് ഇന്ന് തുടക്കം


അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപ: 


പ്രിയപ്പെട്ടവരെ,  ചില സഹപ്രവർത്തകർക്ക് കോവിഡ് പോസിറ്റീവായതിനാൽ കഴിഞ്ഞ ആറ് ദിവസമായി സെൽഫ് ക്വോറൻ്റയിനിലാണ്. പോത്തൻകോട് പഞ്ചായത്തിലെ ആളൊഴിഞ്ഞ വീട്ടിലാണ് ക്വോറൻ്റയിൻ ഇരിക്കുന്നത്. ഇന്ന് രാവിലെ ചെറിയ തൊണ്ടവേദനയുണ്ടായപ്പോൾ സഹപ്രവർത്തകൻ ബാഹുൽ കൃഷ്ണയ്ക്കൊപ്പം കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്ക് കോവിഡ്  പോസിറ്റീവാണ്. ബാഹുലിന് നെഗറ്റീവും.


ആറു ദിവസമായി ഒറ്റയ്ക്ക് കഴിയുന്നതിനാൽ മറ്റ് സമ്പർക്കങ്ങൾ ഇല്ല. എങ്കിലും അതിന് മുന്നേ അടുത്ത് ഇടപെട്ട സഹപ്രവർത്തകർക്ക് അറിയിപ്പ് നൽകി സുരക്ഷിതരാവാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഇന്നു രാത്രിയിൽ ഒരു ചാനലിൽ നിന്ന് ഫോൺ കോൾ വന്നു. വ്യാജ അഡ്രസ്സിൽ ഞാൻ ടെസ്റ്റ് നടത്തി എന്ന് പരാതി ഉണ്ടെന്നായിരുന്നു ആരോപണം. ലൈവ് ആയി കണക്ട് ചെയ്ത സംഭാഷണത്തിനിടെ അവതാരകൻ ആരോപണങ്ങൾ ഓരോന്നായി ചോദിച്ചു. എല്ലാത്തിനും ഞാൻ മറുപടി നൽകി. അതിനിടെ അദ്ദേഹം ചോദിച്ചു, അഭിജിത്ത് ആയ താങ്കൾ എന്തിനാണ് കെ.എം അഭി എന്ന് പേര് നൽകിയതെന്ന്. 


സത്യത്തിൽ ഞാനും സഹഭാരവാഹിയായ ബാഹുലും ഒരുമിച്ചാണ് ടെസ്റ്റിന് പോയത്. സ്വദേശം ആയതുകൊണ്ട് ബാഹുൽ ആണ്‌ എല്ലാം ചെയ്തത്. സെൻസേഷൻ ആവണ്ടാ എന്ന് കരുതിയാവും കെ.എം അഭി എന്ന് നൽകിയത് എന്ന് ഞാൻ ചാനലിൽ സംശയം പ്രകടിപ്പിച്ചു. ചാനലിന്റെ കോൾ കഴിഞ്ഞ ഉടനെ ഞാൻ ബാഹുലിനെ വിളിച്ചു. നീ പേര് തെറ്റിച്ചാണോ നൽകിയത് എന്ന് ചോദിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ പേര് തെറ്റായി നൽകേണ്ട കാര്യം എന്താണ്?  അങ്ങനെ എങ്കിൽ ഒരു സാമ്യവും ഇല്ലാത്ത മറ്റു പേരുകൾ നൽകിയാൽ മതിയായിരുന്നില്ലേ?  അതും പോരാഞ്ഞിട്ട് അവിടെ വെച്ച് പ്രസിഡന്റിനെ തിരിച്ചറിഞ്ഞ ചിലർ സംസാരിച്ചില്ലേ..? പിന്നെ എങ്ങനെയാണ് പേര് മാറ്റി നൽകുന്നത്?  അത്‌ അവരുടെ ഭാഗത്ത് വന്ന ക്ലറിക്കൽ മിസ്റ്റേക്ക് ആകും എന്നാണ് ബാഹുൽ പറഞ്ഞത്.


ബാഹുലിന്റേയും ഞാൻ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകൾ ആണ്‌ ടെസ്റ്റ്‌ ചെയ്ത സ്ഥലത്ത് നൽകിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവർത്തകർ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ 'ആരോഗ്യപ്രവർത്തകരെ' അറിയിച്ചുകൊണ്ട്  ഇതേ വീട്ടിൽ ഞാൻ കഴിയുകയാണ്. എന്നിട്ടും എന്നെ കാണാൻ ഇല്ലെന്നും കള്ള മേൽവിലാസം നൽകിയെന്നും വ്യാജപ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ  പടച്ചുവിടുകയാണ്.


പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം കാണും... ഈ സർക്കാരിലെ ചില വകുപ്പുകൾക്കും കാണും... ഇല്ലാകഥകൾ കൊട്ടി ആഘോഷിക്കാൻ ചില മാധ്യമങ്ങൾക്കും ഉത്സാഹം ഉണ്ടാകും.... അപ്പോഴും ഓർക്കേണ്ടത് ഞാൻ കോവിഡ് രോഗം പിടിപെട്ട് ചികിത്സയിൽ ആണ്‌ എന്നത് മാത്രമാണ്...ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. മാനസികമായി കൂടി തകർക്കരുത്.


പ്രിയപ്പെട്ടവരെ, ചില സഹപ്രവർത്തകർക്ക് കോവിഡ് പോസിറ്റീവായതിനാൽ കഴിഞ്ഞ ആറ് ദിവസമായി സെൽഫ് ക്വോറൻ്റയിനിലാണ്. പോത്തൻകോട്...

Posted by KM Abhijith on Wednesday, 23 September 2020