ന്യുഡൽഹി: റെയിൽവേ സഹമന്ത്രി സുരേഷ് അങ്കടി (Suresh Angadi)കൊറോണ ബാധിച്ച് അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. കൊറോണ (Covid19) സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
Minister of State for Railways Suresh Angadi passes away in AIIMS, Delhi. He was tested positive for COVID19: AIIMS Top official
(file pic) pic.twitter.com/cE5VsqXEYb— ANI (@ANI) September 23, 2020
Also read: ആശങ്കയേറുന്നു; സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊറോണ സ്ഥിരീകരിച്ചു!
സെപ്തംബർ പതിനൊന്നിനായിരുന്നു സുരേഷ് അങ്കടി (Suresh Angadi) യ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. കർണാടകയിലെ ബെലഗാവിയിൽ നിന്നുള്ള ലോക്സഭാ അംഗമാണ്. കർണാടകയിൽ നിന്നുള്ള രണ്ടാമത്തെ പാർലമെൻറ് അംഗമാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്.
സുരേഷ് അങ്കടി (Suresh Angadi) യുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം (PM Modi)നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
Shri Suresh Angadi was an exceptional Karyakarta, who worked hard to make the Party strong in Karnataka. He was a dedicated MP and effective Minister, admired across the spectrum. His demise is saddening. My thoughts are with his family and friends in this sad hour. Om Shanti. pic.twitter.com/2QDHQe0Pmj
— Narendra Modi (@narendramodi) September 23, 2020