മടിയിൽ കനമില്ലാത്തവർ വഴിയിൽ ആരെ പേടിക്കണം: കെ. ടി. ജലീൽ
രാജ്യദ്രോഹം, പ്രോട്ടോകോൾ ലംഘനം, കേന്ദ്ര അന്വേഷണം, എന്നൊന്നും പറഞ്ഞ് ആരും വിരട്ടണ്ടയെന്നും അന്യായം ചെയ്യാത്തിടത്തോളം കാലം ആർക്കും ആരെയും ഭയപ്പെടേണ്ടതില്ലെ ന്നും കെ. ടി. ജലീൽ കുറിച്ചിട്ടുണ്ട്.
തിരുവനന്തപുരം: റംസാൻ കിറ്റുകൾ വിതരണം ചെയ്ത സംഭവത്തേക്കുറിച്ചും മലപ്പുറത്തേക്ക് പുസ്തകങ്ങളുമായി പോയ സർക്കാർ വാഹനത്തിൽ ഖുർ ആൻ കയറിവിട്ട സംഭവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മറുപടിയുമായി മന്ത്രി കെ. ടി. ജലീൽ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ജലീൽ പ്രതികരണവുമായി എത്തിയത്.
Also read: പൃഥ്വിരാജിന്‍റെ ഉള്ളില്‍ രണ്ട് നാണയങ്ങള്‍; മരണകാരണ൦ ഇതല്ലെന്ന് പ്രാഥമിക നിഗമനം
റംസാൻ കിറ്റുകൾ വിതരണം ചെയ്യാൻ UAE consulate അഭ്യർത്ഥിച്ചപ്പോൾ അതിന് സൗകര്യമൊരുക്കിയത് തെറ്റാണെങ്കിൽ ഇനി റംസാൻ കിറ്റ് വിതരണം ചെയ്യരുതെന്ന് യുഎഇയോട് ആവശ്യപ്പെടണമെന്നാണ് കെ.ടി ജലീലിന്റെ വാദം. മാത്രമല്ല മലപ്പുറത്തേക്ക് പുസ്തകങ്ങളുമായി പോയ ഒരു സർക്കാർ വാഹനത്തിൽ ഒരു രൂപ പോലും പൊതുഖജനാവിന് അധിക ചെലവില്ലാതെ കുറച്ച് വിശുദ്ധഖുർആൻ പാക്കറ്റുകൾ കയറ്റി വഴിയിലിറക്കിയത് മഹാപരാധമാണെന്നാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയും മുമ്പ് കേന്ദ്രം ഭരിച്ചിരുന്ന പാർട്ടിയും പറയുന്നതെന്നും. 'പോകുന്ന തോണിക്ക് ഒരുന്തെ'ന്ന് കേട്ടിട്ടില്ലേ? അത് ചെയ്തതിനാണ് ഇവരുടെ ഈ കോലാഹലങ്ങളെന്നും ജലീൽ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
Also read: സ്വർണ്ണം കടത്താൻ സ്വപ്ന കോൺസുലേറ്റ് വാഹനം ഉപയോഗിച്ചത് മൂന്ന് തവണ... !
രാജ്യദ്രോഹം, പ്രോട്ടോകോൾ ലംഘനം, കേന്ദ്ര അന്വേഷണം, എന്നൊന്നും പറഞ്ഞ് ആരും വിരട്ടണ്ടയെന്നും അന്യായം ചെയ്യാത്തിടത്തോളം കാലം ആർക്കും ആരെയും ഭയപ്പെടേണ്ടതില്ലെ ന്നും മടിയിൽ കനമില്ലാത്തവൻ, വഴിയിൽ ആരെപ്പേടിക്കണം? എണ്ണ ചോദ്യത്തോടെയാണ് ജലീൽ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു;