കൊച്ചി: ആലുവ സ്വദേശി പൃഥ്വിരാജ് എന്ന മൂന്നുവയസുകാരന്‍ മരിക്കാന്‍ കാരണം നാണയം വിഴുങ്ങിയതല്ലെന്ന് പ്രാഥമിക നിഗമനം.
കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഇതു സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരുത്താന്‍ രാസപരിശോധന നടത്തണമെന്നും ഇതിനായി ആന്തരിക അവയവങ്ങള്‍ അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്.
6 മണിക്കൂര്‍, മൂന്ന് ആശുപത്രികള്‍; ഒരു രൂപ നാണയം വിഴുങ്ങിയ 3 വയസുകാരന്‍ മരിച്ചു
പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന്‍റെ ശരീരത്തില്‍ നിന്ന് രണ്ട് നാണയങ്ങള്‍ കണ്ടെത്തി. ഇന്നലെ വിഴുങ്ങിയ ഒരു രൂപയ്ക്ക് പുറമേ മറ്റൊരു അന്‍പത് പൈസയുടെ നാണയവും കണ്ടെത്തി. വന്‍കുടലിന്റെ അവസാന അറ്റത്താണ് നാണയങ്ങള്‍ കണ്ടെത്തിയത്. കുറച്ചു സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ ഇത് മലാശയത്തിലെത്തി പുറത്ത് പോകുമായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
നാണയങ്ങള്‍ കടന്നുപോയ ആമാശയത്തിലോ കുടലുകള്‍ക്കോ മുറിവുകള്‍ ഒന്നും തന്നെയില്ല. അതേസമയം, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹ൦ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കോടിമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന രാജ്-നന്ദിനി ദമ്പതികളുടെ ഏക മകന്‍ പൃഥിരാജാണ് ഇന്നലെ മരിച്ചത്.
COVID-19: ഗുജറാത്തിൽ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു
നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ ജില്ലാ ആശുപത്രിയിലും, എറണാകുളം ജനറല്‍ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളെജിലുമാണ് കുട്ടിയെ ചികിത്സിക്കാതെ പറഞ്ഞയച്ചത്. ഓഗസ്റ്റ് പത്തിന് പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് കുഞ്ഞു മരിച്ചത്. ബാംഗ്ലൂരില്‍ സ്വകാര്യ കമ്പനി സൂപ്പര്‍വൈസറായ രാജിന് കൊറോണ വൈറസ് വ്യാപന മേഖലയായതിനാല്‍ പൃഥിരാജിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനാകില്ല. പഴവും ചോറും കഴിച്ചാല്‍ തനിയെ പോകുമെന്ന് പറഞ്ഞാണ് ആശുപത്രികളില്‍ നിന്നും ഇവരെ മടക്കിയത്.