Thiruvananthapuram : മഴക്കെടുതിയെ തുടർന്ന് Kerala Technical University (KTU) പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ 20 മുതൽ 22 വരെയുള്ള തിയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം സെമസ്റ്റർ B Tech, B Arch, BHMST, B Des പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. 20-ാം തിയതി മുതൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നിറിയിപ്പ് നൽകിയിരുന്നു.


ALSO READ : Kerala Rains : PSC പരീക്ഷകളും മാറ്റിവെച്ചു, പുതിക്കിയ തിയതി പിന്നീട്


Kerala PSC യും  ഈ ദിവസങ്ങളിലുള്ള പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. ഒക്ടടോബർ 21, 23 തിയതികളിലെ PSC പരീക്ഷകളാണ് Kerala Public Service Commission മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. 


ALSO READ : Kerala Rains : സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് ഒക്ടോബർ 25ലേക്ക് മാറ്റി


മഴക്കെടുതിയെ തുടർന്ന് ഇന്ന് മുതൽ തുറക്കാനിരുന്ന കോളേജുകളുടെ പ്രവർത്തനം ഈ മാസം 25-ാം തിയതിലേക്ക് നീട്ടി. ബുധനാഴ്ച ഒക്ടോബർ 20 മുതൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോളേജുകൾ തുറക്കുന്നത് മാറ്റിവെച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.


ALSO READ : Plus One Exam : കനത്ത മഴയെ തുടർന്ന് നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകൾ മാറ്റി വെച്ചു


കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മഴക്കെടുതിയെ പരിഗണിച്ച് എംജി, കേരള, കണ്ണൂർ, ആരോഗ്യ സർവകലശാലകളുടെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. നാളെ പരീക്ഷകളും മാറ്റിവെക്കാനാകും സാധ്യത. അതോടൊപ്പം സംസ്ഥാന പ്ലസ് വൺ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. മാറ്റിവെച്ച പരീക്ഷകളുടെ എല്ലാ പുതുക്കിയതി തിയതി പിന്നീട് അറിയിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.