THiruvananthapuram : സംസ്ഥാനത്ത് കനത്ത മഴ (Heavy Rain) തുടര്ന്ന് സാഹചര്യത്തിൽ നാളെ, ഒക്ടോബർ 18 ന് നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകൾ (Plus One Exams) മാറ്റി വെച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് (Minister V Sivankutty)പരീക്ഷകൾ മാറ്റി വെച്ച വിവരം അറിയിച്ചത്. എന്നാൽ മാറ്റി വെച്ച പരീക്ഷകൾ ഏത് തീയതിയിൽ നടത്തുമെന്ന് അറിയിച്ചിട്ടില്ല. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്.
അതേസമയം അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം (Low Pressure) നിലവിൽ ശക്തി കുറത്തെങ്കിലും 17-10-21 ന് വൈകുന്നേരം വരെ മഴ (Rain) തുടരാൻ സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ജില്ലാതല മഴമുന്നറിയിപ്പ് പ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: Kerala Rain Alert : ന്യൂനമർദ്ദം ദുർബലമാകുന്നു; സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു
ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) ഓ്രരോ ടീമുകൾ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇതിനോടകം വിന്യസിച്ചിട്ടുണ്ട് . ഇതുകൂടാതെ 5 ടീമിനെ കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും , പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദേശം നൽകിയിട്ടുണ്ട് . ഇവർ 8 മണി്യോടെ വാളയാർ അതിർത്തിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട് . ഡിഫെൻസ് സെക്യൂരിറ്റി കോർപ്സിൻ്റെ (DSC) ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട . എയർഫോഴ്സിനോടും, നേവിയോടും അടിയന്തിര സാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ നിർ്ദ്ദശം നൽകി.
സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സജീവമായി രംഗത്തിറങ്ങി കഴിഞ്ഞുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...