Thiruvananthapuram : സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് (College Re-Opens) ഒക്ടോബർ 25ലേക്കി മാറ്റി. മഴക്കെടുതിയുടെ (Kerala Rain Crisis) പശ്ചാത്തലത്താണ് കോളേജുകൾ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടിയത്. നേരത്തെ ഇന്ന് ഒക്ടോബർ 18ന് കോളേജുകൾ തുറക്കുമെന്നായിരുന്നു സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഒക്ടോബർ 20 മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് കോളേജുകൾ തുറക്കന്നത് ഒരാഴ്ചത്തേക്ക് നീട്ടിയത്.
ALSO READ : Sholayar dam open: ഷോളയാര്‍ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
സംസ്ഥാന വിവിധ യൂണിവേഴ്സറ്റികൾ ഇന്നത്തെ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. ഇന്നലെ ഒക്ടോബർ 17ന് എംജി, കാലിക്കറ്റ്, കണ്ണൂർ, ആരോഗ്യ സർവകലശാലകളായിരുന്നു പരീക്ഷകൾ മാറ്റിവെച്ച വിവരം അറിയിച്ചത്. ഇന്നാണ് കേരള യൂണിവേഴ്സിറ്റി തങ്ങളുടെ പരീക്ഷകൾ മാറ്റിവെച്ച വിവരം അറിയിച്ചത്. പുതുക്കിയ പരീക്ഷ തിയതികൾ പിന്നീട് അറിയിക്കുന്നതാണ്.
ALSO READ : Kakki Dam Opened; കക്കി ഡാം തുറന്നു, അച്ചൻകോവിലാറിലും, പമ്പയിലും ജലനിരപ്പ് അപകട നിലക്കും മുകളിൽ
അതേസമയം കേരളത്തിൽ കക്കി ഡാമിന്റെയും ഷോളിയാർ ഡാമിന്റെയും ഷട്ടറുകൾ തുറന്നു. ഇതെ തുടർന്ന പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുമെന്ന് ജില്ല ഭരണകൂടങ്ങൾ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. അച്ചൻകോവിൽ നദി കരകലവിഞ്ഞൊഴുകാനും ആരംഭിച്ചിട്ടുണ്ട്.
ALSO READ : Plappally Land Slide| ആ കാൽ അലൻറേതല്ല, പ്ലാപ്പള്ളി ഉരുൾ പൊട്ടലിൽ മരിച്ചവർ ഇനിയും?
കെഎസ്ഇബിയുടെ കീഴിലുള്ള ഷോളിയാർ ഡാം തുറന്ന് സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് തൃശൂർ ജില്ല ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...