Kumarakom Accident: കുമരകം അപകടത്തിൽ മരിച്ചവരിൽ ഒരാൾ മലയാളി
Kumarakam Accident Updates: അപകടത്തിൽ മരിച്ച രണ്ടാമത്തെ ആൾ മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയായ ശൈലി രാജേന്ദ്ര സർജെയാണ്.
കോട്ടയം: കുമരകം കൈപ്പുഴമുട്ടിൽ കാർ പുഴയിൽ വീണുണ്ടായ അപകടത്തിൽ മരിച്ച 2 പേരിൽ ഒരാൾ മലയാളിയെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ താനെയിൽ സ്ഥിര താമസമാക്കിയ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോർജ് ആണ് മരിച്ച മലയാളി എന്നാണ് റിപ്പോർട്ട്.
Also Read: റാന്നി സ്ഫോടനം; ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു
അപകടത്തിൽ മരിച്ച രണ്ടാമത്തെ ആൾ മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയായ ശൈലി രാജേന്ദ്ര സർജെയാണ്. ഇവരുടെ മൃത്ദേഹങ്ങൾ ഇന്ന് ബന്ധുക്കൾ എത്തുന്നതനുസരിച്ചു പോസ്റ്റുമോർട്ടം പോസ്റ്റ്മോര്‍ട്ടം നടപടികൾക്ക് വിധേയമാക്കുമെന്നാണ് പോലീസ് പറഞ്ഞത്.
Also Read: 10 ദിവസത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കാൻ ഈ ശീലങ്ങൾ സൂപ്പറാ, പരീക്ഷിച്ചു നോക്കൂ..!
ഇന്നലെ രാത്രി 8:45 ഓടെയായിരുന്നു അപകടം നടന്നത്. കോട്ടയം ഭാഗത്തുനിന്നും കുമരകത്തേക്ക് വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻറെ ഇടതുവശത്തെ സർവീസ് റോഡ് വഴി പുഴയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് മഴ ഉണ്ടായിരുന്നതും റോഡിൽ തെരുവിളക്കുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്തതുമാകാം അപകടത്തിന് കാരാണമായതെന്നാണ് പോലീസ് സംശയിക്കുന്നത്. മാത്രമല്ല സ്ഥലം പരിചയമില്ലാത്തവര്‍ ആയിരുന്നതിനാൽ ഗൂഗിൾ മാപ്പും ഇവരെ ചതിച്ചിരിക്കാമെന്നാണ് പോലീസ് പറയുന്നത്.
Also Read: മേട രാശിക്കാർക്ക് പുതിയ കരാറുകൾ ലഭിക്കും, ഇടവ രാശിക്കാർക്ക് സമ്മിശ്രദിനം, അറിയാം ഇന്നത്തെ രാശിഫലം!
ഓഫീസ് ആവശ്യങ്ങള്‍ക്കായി ഇന്നലെ ഉച്ചയ്ക്ക് കൊച്ചിയിലെത്തിയ ഇരുവരും താമസ സ്ഥലം അന്വേഷിച്ചാണ് കുമരകം ഭാഗത്തെത്തിയത് എന്നാണ് പോലീസ് പറയുന്നത്. കോട്ടയം കുമരകം ചേര്‍ത്തല റൂട്ടില്‍ കൈപ്പഴ മുട്ടില്‍ പാലത്തിനോട് ചേര്‍ന്നുള്ള റോഡിലായിരുന്നു അപകടമുണ്ടായത്. പാലം കയറുന്നതിന് പകരം നേരെ പോയി കാര്‍ തോട്ടിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മുക്കാല്‍ മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് പുഴയില്‍ നിന്ന് വാഹനം കരയ്‌ക്കെടുത്തത്. വാഹനത്തിന്റെ പുറകുവശത്തെ ചില്ല് വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാര്‍ മുങ്ങിത്താഴുന്നത് കണ്ടത്. നിമിഷ നേരം കൊണ്ട് കാര്‍ കാണാന്‍ പോലും ആകാത്ത വിധം മുങ്ങി താഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ശേഷം നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസും ഫയര്‍ഫോഴ്സും രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അരമണിക്കൂറിലധികം സമയം എടുത്താണ് കാര്‍ കണ്ടെത്താനായത്. തുടർന്ന് കാര്‍ പുറത്തെത്തിച്ചപ്പോള്‍ ഉള്‍വശം ചെളി നിറഞ്ഞ നിലയിലായിരുന്നു.
പുറത്തെടുത്ത രണ്ട് പേരെയും ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും സഞ്ചരിച്ച കാര്‍ എറണാകുളത്ത് നിന്നും വാടകയ്ക്ക് എടുത്തതായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. ആര്‍പ്പൂക്കര പഞ്ചായത്തിനും ടൂറിസം വകുപ്പിനുമെതിരെയാണ് നാട്ടുകാർ ആരോപണം ഉയർത്തുന്നത്. ടൂറിസം കേന്ദ്രമായ ഈ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും രാത്രിയായാൽ അപകടങ്ങൾ പതിവാണെന്നും നാട്ടുകാര്‍ ആരോപിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.