Kuruva Gang: നെഞ്ചിലെ പച്ച കുത്തല് നിര്‍ണായക തെളിവായി; കുടുക്കിയത് കുറുവ സംഘത്തിലെ തമ്മിലടി
kuruva gang theft investigation: സന്തോഷ് ഉൾപ്പെടെ 14 പേർ തമിഴ്നാട്ടിലെ കാമാക്ഷിപുരത്ത് നിന്ന് എത്തിയെന്നാണ് വിവരം. മോഷണ സംഘത്തിലെ തമ്മിൽ തല്ലിലൂടെയാണ് പോലീസിന് വിവരങ്ങൾ ലഭിച്ചത്.
ആലപ്പുഴ: ആലപ്പുഴയിലെ മണ്ണഞ്ചേരി പ്രദേശത്ത് മോഷണങ്ങൾ നടത്തിയത് കുണ്ടന്നൂരിൽ വച്ച് ഇന്നലെ പിടിയിലായ സന്തോഷ് ശെൽവമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സന്തോഷിന്റെ നെഞ്ചിൽ പച്ചകുത്തിയിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണായകമായത്. സന്തോഷ് ഉൾപ്പെടെ 14 പേർ തമിഴ്നാട്ടിലെ കാമാക്ഷിപുരത്ത് നിന്ന് എത്തിയെന്നാണ് വിവരം.
മോഷണ സംഘത്തിലെ തമ്മിൽ തല്ലിലൂടെയാണ് പോലീസിന് വിവരങ്ങൾ ലഭിച്ചത്. സന്തോഷിനൊപ്പം ഉണ്ടായിരുന്ന മോഷ്ടാവിനെയും തിരച്ചറിഞ്ഞു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സന്തോഷ് ശെൽവത്തിന് എതിരെ തമിഴ്നാട്ടിൽ 18 കേസും കേരളത്തിൽ എട്ട് കേസും നിലവിലുണ്ട്.
ALSO READ: ആലപ്പുഴയിലെ കവർച്ചയ്ക്ക് പിന്നിൽ കുറുവ സംഘം; സ്ഥിരീകരിച്ച് പൊലീസ്
ശനിയാഴ്ച രാത്രി കുണ്ടന്നൂരിൽ നിന്നാണ് രണ്ട് പേരെ പിടികൂടിയത്. തുടർന്ന് ഇരുവരെയും കവർച്ച നടന്ന വീടുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. അതേസമയം, കുറുവ മോഷണ സംഘത്തെ എത്തിച്ച ആലപ്പുഴയിലെ മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പിടിയിലായവരുടെ ബന്ധുക്കൾ സ്റ്റേഷനിൽ എത്തി.
പിടിയിലായ സന്തോഷ് ശെൽവം, മണികണ്ഠൻ എന്നിവരുടെ ബന്ധുക്കളാണ് സ്റ്റേഷനിൽ എത്തിയത്. സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ സ്വർണമ്മ, മണികണ്ഠന്റെ ബന്ധുക്കൾ എന്നിവരാണ് പോലീസ് സ്റ്റേഷനിൽ എത്തിയത്. കുറുവ സംഘത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇവർ വ്യക്തമാക്കിയത്.
ALSO READ: ഡൽഹി മന്ത്രി കൈലാഷ് ഗെഹ്ലോട്ട് പാർട്ടി വിട്ടു; മന്ത്രിസ്ഥാനവും ആപ് അംഗത്വവും രാജിവച്ചു
കുറുവ സംഘവുമായി ബന്ധമില്ലെന്നും ഇവർ പറഞ്ഞു. നിലവിൽ പിടിയിലായ കുറുവ സംഘം മൂന്ന് മാസം മുൻപാണ് കുണ്ടന്നൂരിൽ എത്തിയത്. രണ്ട് പുരുഷന്മാർ ഉൾപ്പെടെ ഏഴ് മുതിർന്നവരും കുഞ്ഞുങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്. കുണ്ടന്നൂർ പാലത്തിന് താഴെയാണ് ഇവർ താമസമാക്കിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം... ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.