മാനദണ്ഡം എല്ലാവർക്കും ഒരുപോലെ ബാധകമാകണം: കെ വി തോമസ്
ചിലരെ ഒഴിവാക്കാൻ വേണ്ടി മാത്രം മാനദണ്ഡം (Guidelines) കൊണ്ടുവരരുതെന്നും യുഡിഎഫ് അനുകൂല രാഷ്ട്രീയ സാഹചര്യം ഗ്രൂപ്പിന്റെ അതിപ്രചരണം കാരണം നശിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനർത്ഥി നിർണ്ണയത്തിൽ മാനദണ്ഡങ്ങളുണ്ടെങ്കിൾ അത് എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ് (KV Thomas).
ചിലരെ ഒഴിവാക്കാൻ വേണ്ടി മാത്രം മാനദണ്ഡം (Guidelines) കൊണ്ടുവരരുതെന്നും യുഡിഎഫ് അനുകൂല രാഷ്ട്രീയ സാഹചര്യം ഗ്രൂപ്പിന്റെ അതിപ്രചരണം കാരണം നശിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല എറണാകുളം സീറ്റ് നിഷേധിച്ചപ്പോൾ പാര്ട്ടി ഭാരവാഹിത്വം നൽകണമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും കെ വി തോമസ് (KV Thomas) പറഞ്ഞു.
Also read: ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് നിയമോപദേശം തേടി കസ്റ്റംസ്
തന്നെക്കാൾ കൂടുതൽ പ്രായമുള്ളവർ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ ഉണ്ടെന്നും അതുകൊണ്ടുതന്നെ തനിക്കൊരു ന്യായം മറ്റുള്ളവർക്ക് വേറെ ന്യായം എന്നത് ശരിയല്ലയെന്നും കെ വി തോമസ് (KV Thomas) പറഞ്ഞു. തന്റെ ഭരവാഹിത്വത്തിന്റെ കാര്യങ്ങൾ ചർച്ചചെയ്ത് വരുകയാണെന്നും ഉചിതമായ തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Aslo read: കന്നി മാസത്തിലെ ആയില്യം തൊഴുതാൽ ഒരു വർഷത്തെ ആയില്യപൂജ തൊഴുന്നതിന് തുല്യം
അതിലുപരി എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമോയെന്ന് വിജയസാധ്യത പരിശോധിച്ച് വേണം തീരുമാനിക്കേണ്ടതെന്നും കെ വി തോമസ് (KV Thomas) അറിയിച്ചു. മുഖ്യമന്ത്രി ആര് എന്ന കാര്യം ഹൈക്കമാന്റ് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും ഇപ്പോൾ വേണ്ടത് തിരഞ്ഞെടുപ്പിൽ കൂട്ടായ തീരുമാനം വേണം എന്നതാണെന്നും കെ വി തോമസ് പറഞ്ഞു.