ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് നിയമോപദേശം തേടി കസ്റ്റംസ്

നിലവിലെ മൊഴികൾ അനുസരിച്ച് ശിവശങ്കറിനെ കേസിൽ പ്രതി ചേർക്കാന് കഴിയുമോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.    

Last Updated : Oct 11, 2020, 09:17 AM IST
  • രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചായിരുന്നു.
  • ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
  • ശിവശങ്കറിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകൾ കസ്റ്റംസിന്റെ കയ്യിൽ ഉണ്ട്. അതിലൊരു വ്യക്തത വരുത്താനാണ് നിയമോപദേശം തേടിയതെന്നാണ് സൂചന.
ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് നിയമോപദേശം തേടി കസ്റ്റംസ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ (Gold smuggling case) എം. ശിവശങ്കറിനെതീരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കസ്റ്റംസ് നിയോപദേശം തേടി.  നിലവിലെ മൊഴികൾ അനുസരിച്ച് ശിവശങ്കറിനെ കേസിൽ പ്രതി ചേർക്കാൻ കഴിയുമോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. 

Also read: ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂവരും ഒളിവില്‍, അറസ്റ്റ് ഉടനില്ലെന്ന് പോലീസ്, വകുപ്പുകള്‍ പുനഃപരിശോധിക്കും

രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ ശിവശങ്കറിനെ (M.Shivashankar) കസ്റ്റംസ് വിട്ടയച്ചായിരുന്നു.    പക്ഷേ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.   ശിവശങ്കറിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകൾ കസ്റ്റംസിന്റെ കയ്യിൽ ഉണ്ട്.  അതിലൊരു വ്യക്തത വരുത്താനാണ് നിയമോപദേശം തേടിയതെന്നാണ് സൂചന. 

Also read: കന്നി മാസത്തിലെ ആയില്യം തൊഴുതാൽ ഒരു വർഷത്തെ ആയില്യപൂജ തൊഴുന്നതിന് തുല്യം 

ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യൽ അതുകൊണ്ടുതന്നെ നിർണ്ണായകമാണ് എന്നാണ് ലഭിക്കുന്ന സൂചന.  ഇന്നലെ 11 മണിക്കൂറാണ് കസ്റ്റംസ് ശിവശങ്കറിനെ (M.Shivashankar) ചോദ്യം ചെയ്തത്.  സ്വപ്നയു (Swapna Suresh)മായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ഇന്നലെ ശിവശങ്കറിനോട് ചോദിച്ചത്.  ശിവശങ്കറിനെ ചോദ്യം ചെയ്ത അതേ സമയത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ് അടക്കമുള്ളവരെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്യുകയായിരുന്നു.  ശിവശങ്കറിന്റെ മൊഴി പരിശോധിക്കാനായിരുന്നു ഇത്.   

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234

Trending News