കന്നി മാസത്തിലെ ആയില്യം തൊഴുതാൽ ഒരു വർഷത്തെ ആയില്യപൂജ തൊഴുന്നതിന് തുല്യം

നാഗപൂജയ്ക്ക് ഏറ്റവും പ്രധാനം ആയില്യം നാളിലാണ്.   എല്ലാ മാസവും ആയില്യം നാളിൽ ക്ഷേത്രങ്ങളിലും തറവാടുകളിലും നാഗപൂജയും നൂറും പാലും തുടങ്ങിയ വഴിപാടുകളും നടത്താറുണ്ട്.   

Written by - Ajitha Kumari | Last Updated : Oct 11, 2020, 08:29 AM IST
  • ആയില്യ പൂജകളിൽ ഏറ്റവും പ്രധാനം കന്നി, തുലാം നാളിലെ ആയില്യ പൂജയാണ്. ഇത്തവണത്തെ ആയില്യം അതായത് കന്നി ആയില്യം ഒക്ടോബർ 12 തിങ്കളാഴ്ചയാണ്.
  • വ്രത ദിവസം നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ആരാധന നടത്തുന്നതും നാഗപ്രതിഷ്ഠയ്ക്ക് ചുറ്റും 5 തവണ വലം വയ്ക്കുന്നതും നല്ലതാണ്.
  • കൂടാതെ വ്രതം ആരംഭിക്കുന്ന ദിവസം മുതൽ ഓം നമശിവായ മന്ത്രം 336 തവണ ജപിക്കണം.
കന്നി മാസത്തിലെ ആയില്യം തൊഴുതാൽ ഒരു വർഷത്തെ ആയില്യപൂജ തൊഴുന്നതിന് തുല്യം

നാഗദൈവങ്ങളെ പണ്ടുകാലം മുതലേ ആരാധിച്ചുവരുന്നുണ്ട്.  മിക്ക തറവാടുകളിലും നാഗരരുടെ പ്രതിഷ്ഠയും സന്ധ്യയ്ക്കുള്ള വിളക്ക് തെളിയിക്കലും പതിവാണ്.   സന്താന ദോഷം, മാറാവ്യാധികൾ, ശാപദോഷം എന്നിവ നാഗാരാധയിൽ മാറുമെന്നാണ് അറിവ്.  

നാഗപൂജയ്ക്ക് ഏറ്റവും പ്രധാനം ആയില്യം നാളിലാണ്.   എല്ലാ മാസവും ആയില്യം നാളിൽ ക്ഷേത്രങ്ങളിലും തറവാടുകളിലും നാഗപൂജയും നൂറും പാലും തുടങ്ങിയ വഴിപാടുകളും നടത്താറുണ്ട്.  ആയില്യ പൂജകളിൽ ഏറ്റവും പ്രധാനം കന്നി, തുലാം നാളിലെ ആയില്യ പൂജയാണ്.  ഇത്തവണത്തെ ആയില്യം അതായത് കന്നി ആയില്യം ഒക്ടോബർ 12 തിങ്കളാഴ്ചയാണ്.  

Also read:നരസിംഹമൂർത്തി മന്ത്രം ത്രിസന്ധ്യാ നേരത്ത് ചൊല്ലുന്നത് നന്ന്

ആയില്യത്തിന് വ്രതമെടുക്കുന്നവർ തലേദിവസം മുതൽ വ്രതം ആരംഭിക്കണം.  ഈ സമയത്ത് മദ്യം, ലഹരി, മത്സ്യ-മാംസാദികൾ വർജിക്കണം.  ബ്രഹ്മചര്യം പാലിച്ച് പൂർണ്ണഭക്ഷണം ഉപേക്ഷിച്ച് വ്രതം എടുക്കണം.  അതിന് കഴിയാത്തവർ ലഘുവായ ഭക്ഷണം കഴിച്ച് വ്രതം നോക്കണം.  ആയില്യംകഴിഞ്ഞ് പിറ്റേന്ന് ശിവക്ഷേത്ര ദർശനം നടത്തി അവിടന്ന് ലഭിക്കുന്ന തീർത്ഥം സേവിച്ചുവേണം വ്രതം അവസാനിപ്പിക്കാൻ.  

വ്രത ദിവസം നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ആരാധന നടത്തുന്നതും നാഗപ്രതിഷ്ഠയ്ക്ക് ചുറ്റും 5 തവണ വലം വയ്ക്കുന്നതും നല്ലതാണ്. രാവിലെയാണെങ്കിൽ സൂര്യോദയത്തിന് ശേഷവും വൈകുന്നേരമാണെങ്കിൽ സൂര്യാസ്തമയത്തിന് മുൻപും പ്രദക്ഷിണം ചെയ്യണം.  കൂടാതെ വ്രതം ആരംഭിക്കുന്ന ദിവസം മുതൽ ഓം നമശിവായ മന്ത്രം 336 തവണ ജപിക്കണം.  

Also read: മൂക്കിലെ മറുകിന്റെ സ്ഥാനം പറയും ആളിന്റെ ഗുണം..

കന്നി മാസത്തിലെ ആയില്യം തൊഴുതാൽ ഒരു വർഷത്തെ ആയില്യപൂജ തൊഴുന്നതിന് തുല്യമാണെന്നാണ് പറയുന്നത്.  നാഗശാപം ഒരാളുടെ നാശത്തിന് കാരണമാകും എന്നാണ് പറയപ്പെടുന്നത്.  ചിലപ്പോൾ അത് അയാളുടെ കുടുംബപരമ്പരയെതന്നെ വേട്ടയാടുകയും ചെയ്യും എന്നും പറയപ്പെടുന്നു.  

നാഗ ശാപം മാറാനും പകർച്ചവ്യാധിപ്പോലെയുള്ള രോഗങ്ങൾ മാറുന്നതിനും നാഗരാജ പൂജ നല്ലതാണെന്നാണ് പറയപ്പെടുന്നത്.  അതുപോലെ സർപ്പ സംബന്ധമായ ശാപങ്ങൾ അകറ്റാനുള്ള പരിഹാരമാണ് സർപ്പബലി.   

Also read: ഈ നക്ഷത്രക്കാർ വഞ്ചിക്കപ്പെടും.. സൂക്ഷിക്കുക!!

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234

Trending News