Kavaratti: ലക്ഷദ്വീപിലെ (Lakshadweep) പുതിയ ഭരണ പരിഷ്‌ക്കാരങ്ങൾക്ക് എതിരായി നൽകിയ ഹർജ്ജി ഇന്ന് കേരള ഹൈക്കോടതി വീണ്ടും പരിഗണിക്കും. കൂടാതെ ലക്ഷദ്വീപിൽ പുതുതായി കൊണ്ട് വന്ന ഭരണ പരിഷ്‌കാരങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉള്ള മറുപടിയും ഇന്ന് കോടതിയിൽ നൽകും.  


COMMERCIAL BREAK
SCROLL TO CONTINUE READING

മുമ്പ് കേരള ഹൈക്കോടതി (Highcourt)  ലക്ഷദ്വീപ് ഭരണപരിഷ്‌ക്കാരത്തോട് അനുബന്ധിച്ചുള്ള രണ്ട് ഉത്തരവുകൾ സ്റ്റേ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചായിരുന്നു രണ്ട് ഉത്തരവുകളും സ്റ്റേ ചെയ്‌തത്‌. സ്കൂളുകളിൽ മാംസാഹാരം വിലക്കി കൊണ്ടുള്ള ഉത്തരവാണ് സ്റ്റേ ചെയ്തതിൽ ഒന്ന്. കൂടാതെ ഡയറി ഫാമുകൾ അടച്ച് പൂട്ടാനുള്ള ഉത്തരവും സ്റ്റേ ചെയ്‌തു.  അഭിഭാഷകനായ അജ്മൽ അഹമ്മദാണ് ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്‌ക്കാരങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 


ALSO READ: Lakshadweep: കടൽ തീരത്തെ കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ ഉത്തരവിട്ട് ലക്ഷദ്വീപ് ഭരണകൂടം


 ലക്ഷദ്വീപിൽ (Lakshadweep) കടൽ തീരത്ത് നിന്ന് 20 മീറ്ററിന് അകത്തുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കണമെന്നും ദിവസങ്ങൾക്ക് മുമ്പ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നിർദേശം നൽകിയിരുന്നു. കെട്ടിട ഉടമകൾക്ക് ഇത് സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് (Show cause notice) നൽകി.


ALSO READ: Aisha Sulthana: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം


കടൽ തീരത്ത് 20 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന നിർമാണ പ്രവർത്തനങ്ങൾ അനധികൃതമാണെന്നും അടിയന്തരമായി പൊളിച്ച് നീക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് നൽ​കിയിരിക്കുന്നത്. ഈ മാസം മുപ്പതിനുള്ളിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണം. അല്ലാത്തപക്ഷം പൊളിച്ച് നീക്കുമെന്നും ചിലവ് ഉടമകളുടെ കയ്യിൽ നിന്ന് ഈടാക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. കവരത്തി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ (Development officer) ആണ് ഉത്തരവ് ഇറക്കിയത്.


ALSO READ: Lakshadweep: ലക്ഷദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു


ഈ ഉത്തരവ് പ്രകാരം 102 വീടുകൾ പൊളിച്ച് മാറ്റേണ്ടി വരും. വീടുകളും ശുചിമുറികളും പൊളിച്ച് നീക്കണമെന്നാണ് നിർദേശം. ആൾ താമസമില്ലാത്ത ചെറിയം ദ്വീപിൽ (Island) നിർമിച്ച ഷെഡ്ഡുകൾ പൊളിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കർഷകർ തേങ്ങ സൂക്ഷിക്കുന്നതിനും മത്സ്യബന്ധന ഉപാധികൾ സൂക്ഷിക്കുന്നതിനും നിർമിച്ച ഷെഡ്ഡുകളാണ് ഇവ.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.