കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയ്ക്ക് (Aisha Sulthana) മുൻകൂർ ജാമ്യം. കേരള ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. താൻ ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശം ദുർവ്യാഖ്യാനം ചെയ്താണ് കേസ് എടുത്തതെന്ന് ഐഷ സുൽത്താന കോടതിയിൽ (High court) വ്യക്തമാക്കിയിരുന്നു.
ശബ്ദമുയർത്തുന്ന ആളുകളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെയാണ് തന്റെ പോരാട്ടമെന്ന് ഐഷ സുൽത്താന പ്രതികരിച്ചു. ഹൈക്കോടതി വിധി തനിക്ക് വളരെ ആശ്വാസമാണ് നൽകുന്നത്. ഞാൻ ഇറങ്ങിയത് എന്റെ നാടിനായാണ്. മുന്നോട്ട് തന്നെ പോകാനാണ് എന്റെ തീരുമാനമെന്നും ഐഷ സുൽത്താന വ്യക്തമാക്കി.
ALSO READ: Aisha Sultana Quarantine issue: ഐഷ സുൽത്താന ക്വാറന്റീൻ നിയമങ്ങൾ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം
ചാനൽ ചർച്ചക്കിടെ ജൈവായുധ പ്രയോഗം (Bio weapon statement) എന്ന പരാമർശം നടത്തിയതിനെ തുടർന്നാണ് ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ഇതിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. അറസ്റ്റ് ഉണ്ടാകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
തുടർന്ന് കവരത്തിയിലെത്തി പൊലീസിന് മുൻപിൽ ചോദ്യം ചെയ്യലിന് ഐഷ സുൽത്താന ഹാജരായിരുന്നു. മൂന്ന് തവണ അന്വേഷണ സംഘം ഐഷ സുൽത്താനയെ ചോദ്യം ചെയ്തു. ഐഷയുടെ സാമ്പത്തിക ഇടപാടുകളും ഫോൺ കോൾ വിവരങ്ങളും പൊലീസ് പരിശോധിച്ചു.
ALSO READ: Aisha Sulthana Sedition Case : രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
എന്നാൽ ദ്വീപിലെത്തിയ ഐഷ സുൽത്താന കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി ദ്വീപ് ഭരണകൂടവും പൊലീസും ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഐഷ സുൽത്താന ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതായാണ് ലക്ഷദ്വീപ് ഭരണകൂടം (Lakshadweep administration) ഹൈക്കോടതിയെ അറിയിച്ചത്. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ഐഷ പാലിച്ചില്ല. കോടതി നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്തെന്നും ദ്വീപ് ഭരണകൂടം കോടതിയിൽ പറഞ്ഞു. ഇത് സംബന്ധിച്ച രേഖകൾ ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചു.
കഴിഞ്ഞ ദിവസം എട്ട് മണിക്കൂർ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. ബന്ധുക്കൾ ആശുപത്രിയിലായതിനാൽ കൊച്ചിയിലേക്ക് മടങ്ങിപോകണമെന്ന് ഐഷ സുൽത്താന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന് ചാനൽ ചര്‍ച്ചയിൽ ഐഷ പറഞതാണ് കേസിനാസ്പദമായ സംഭവം. ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയിലാണ് ഐഷക്കെതിരെ കേസെടുത്തത്. ബോധപൂർവം നടത്തിയ പ്രസ്താവനയെല്ലെന്നും പിന്നീട് തെറ്റ് തിരുത്തി രംഗത്തെത്തിയെന്നുമായിരുന്നു ഐഷ സുൽത്താനയുടെ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.