കണ്ണൂർ: മാഹിയിൽ വൻ കവർച്ച നടത്തി കടന്നു കളഞ്ഞ കൊള്ളസംഘത്തെ ഡൽഹിയിൽ  നിന്ന് പോലീസ്  പിടികൂടി. പള്ളൂരിലെ ഇലക്ട്രോണിക് കടകളില്‍ ഷട്ടര്‍ ഭേദിച്ച് 12 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍  മോഷ്ടിച്ച കേസിലെ മൂന്ന് അന്തര്‍ സംസ്ഥാന മോഷ്ടാക്കളെയാണ്  മാഹി  പോലീസ്  നാടകീയമായി പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബീഹാർ സ്വദേശികളായ വാസീര്‍ ഖാന്‍, രാഹുല്‍ ജെസ്വാള്‍, മുസ്ലീം ആലം എന്നിവരാണ്  ഒന്നര മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ  പോലീസ് വലയിലായത്. ജൂണ്‍ 6 ന് പള്ളൂരിലെ ഇലക്ട്രോണിക് ഷോപ്പായ ഇ പ്ലാനറ്റില്‍ നിന്നും 8,00,000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും കളവുപോയിരുന്നു. 

Read Also: 'വിധവയായത് അതവരുടെ വിധി ' കെ.കെ.രമയെ ആക്ഷേപിച്ച് എം.എം.മണി ; തോന്നിവാസം പറയരുതെന്ന് പ്രതിപക്ഷം


അന്നേ ദിവസം തന്നെ ഇരട്ടപ്പിലാക്കൂലിലെ മൊബിഹബ് എന്ന കടയില്‍ നിന്നും 4,00,000 രൂപ വില മതിക്കുന്ന മൊബൈല്‍ ഫോണുകളും കവര്‍ച്ച പോയി. തുടര്‍ന്ന് കട ഉടമകൾ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ട് സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിച്ചാണ്  പോലീസ്  പ്രതികള്‍ക്കായുള്ള അന്വേഷണം നടത്തിയത്. 


അന്വേഷണത്തില്‍ ഇവര്‍ ബീഹാറിലെ മോത്തിഹാരി എന്ന സ്ഥലത്തെ ഗോദാഹസന്‍ ഗാങ്ങ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ കൊള്ളസംഘത്തിലുള്ളവരാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘം ഏകദേശം പത്ത് ദിവസത്തോളം കുറ്റ്യാടിയില്‍ കൂലി തൊഴിലാളികൾ എന്ന വ്യാജേന വാടകയ്ക്ക് താമസിച്ചിരുന്നതായി അറിഞ്ഞത്. 

Read Also: Monkeypox: കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു; റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലെ ആദ്യത്തെ കേസ്


കളവ് നടത്തിയതിന് ശേഷം സംഘം ബീഹാറിലേക്ക് കടന്നു കളയുകയായിരുന്നു സംഘം. ഇരുപത് ദിവസത്തോളം ഡല്‍ഹിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ഇളങ്കോ എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വലയിലാക്കിയത്.  മൂന്ന് പ്രതികളെയും കേടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.