Congress, CPI leaders joined in BJP: തൃശൂരില്‍ കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍
Congress CPI Leaders Joined BJP: തൃശൂരില്‍ കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍. കെ. കരുണാകരന്റെ മുന്‍ പേഴ്‌സണൽ സെക്രട്ടറി മോഹനന്‍ ഉള്‍പ്പെടെയുളളവരാണ് ബിജെപിയിലെത്തിയത്.
തൃശൂർ: Congress CPI Leaders Joined BJP: തൃശൂരില്‍ കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍. കെ. കരുണാകരന്റെ മുന്‍ പേഴ്‌സണൽ സെക്രട്ടറി മോഹനന്‍ ഉള്‍പ്പെടെയുളളവരാണ് ബിജെപിയിലെത്തിയത്. തൃശൂരില്‍ നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
Also Read: സംസ്ഥാനത്ത് മെയ് 26 വരെ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്
ഐ ഗ്രൂപ്പ് നേതാവും ഐഎന്‍ടിയുസിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയും ഒല്ലൂര്‍ മേഖലാ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റുമായ അനില്‍ പൊറ്റേക്കാട്, സി.പി.ഐ നേതാവും എഐഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയും മള്‍ട്ടിപര്‍പ്പസ് ബാങ്ക് ഡയറക്ടറുമായ സുനില്‍, ഒബിസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണ സംഘം ഡയറക്ടറും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ടിഎം നന്ദകുമാര്‍, ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണസംഘം ഡയറക്ടറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ബിജു കോരപ്പത്ത്, ഐഎന്‍ടിയുസി ഒല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഒല്ലൂര്‍ സഹകരണസംഘം ഡയറക്ടറുമായ സുരേഷ് കാട്ടുങ്ങല്‍, ജവഹര്‍ ബാലഭവന്‍ തൃശൂര്‍ മണ്ഡലം പ്രസിഡന്റും മഹിള കോണ്‍ഗ്രസ് ഭാരവാഹിയുമായ മാലതി വിജയന്‍, തൃശൂര്‍ വ്യവസായ സഹകരണസംഘം പ്രസിഡന്റ് ഷിജു വെളിയന്നൂര്‍കാരന്‍ നടത്തറ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ സജിത ബാബുരാജ്, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് നന്ദന്‍ തുടങ്ങിയവരാണ് ബിജെപിയിലേക്ക് കൂറുമാറിയത്.
Also Read: 20 അടി നീളമുള്ള പെരുമ്പാമ്പ് പെട്ടെന്ന് ഒരു വ്യക്തിയെ ചുറ്റിയാൽ എന്ത് സംഭവിക്കും..! വീഡിയോ കാണാം
ഇതോടെ വർഷങ്ങളായി കോൺഗ്രസ് നിയന്ത്രണത്തിൽ ഭരണം നടത്തുന്ന ഒല്ലൂർ മേഖല തൊഴിലാളി സഹകരണ സംഘവും ബിജെപിയുടെ കൈയിലെത്തി. തൃശൂരില്‍ കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. കെ. കരുണാകരന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി മോഹനന്‍ ഉള്‍പ്പെടെയുളളവരാണ് ബിജെപിയിലെത്തിയത്. തൃശൂരില്‍ നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കേരളം എന്‍ഡിഎയ്ക്ക് ബാലികേറാമലയല്ലെന്നതിന്റെ സാക്ഷ്യമാണ് ഈ വരവെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.