Viral Video: 20 അടി നീളമുള്ള പെരുമ്പാമ്പ് പെട്ടെന്ന് ഒരു വ്യക്തിയെ ചുറ്റിയാൽ എന്ത് സംഭവിക്കും..! വീഡിയോ കാണാം

Viral Video: 20 അടി നീളമുള്ള ഒരു പെരുമ്പാമ്പും ഒരു  വ്യക്തിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വ്യക്തി ഒരു പെരുമ്പാമ്പിനെ തോളിലേറ്റി വരുന്നതും അപ്പോൾ പെരുമ്പാമ്പ് പെട്ടെന്ന് അയാളെ ചുറ്റുന്നതുമാണ് വിഡിയോയിൽ ഉള്ളത്.   

Written by - Ajitha Kumari | Last Updated : May 21, 2022, 05:22 PM IST
  • 20 അടി നീളമുള്ള ഒരു പെരുമ്പാമ്പും ഒരു വ്യക്തിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം
  • ഏതാണ്ട് ഇരുപത് അടിയോളം നീളമുള്ള ഒരു പെരുമ്പാമ്പ് പെട്ടെന്ന് ഒരു വ്യക്തിയെ ചുറ്റുന്ന ഒന്നാണ്
Viral Video: 20 അടി നീളമുള്ള പെരുമ്പാമ്പ് പെട്ടെന്ന് ഒരു വ്യക്തിയെ ചുറ്റിയാൽ എന്ത് സംഭവിക്കും..! വീഡിയോ കാണാം

Viral Video: കാട്ടിലെ അപകടകാരികളായ മൃഗങ്ങൾ, പക്ഷികൾ,  പാമ്പുകൾ എന്നിങ്ങനെ നിരവധി ജീവികളുമായി ബന്ധപ്പെട്ട ധാരാളം വിഡിയോകൾ സോഷ്യൽ മീഡിയയിൽ കാണുകയും അപ്‌ലോഡ് ചെയ്യുകയുമുണ്ട്.  ഇതിൽ ചില വിഡിയോകൾ ഉണ്ട് അവ നമുക്ക് കാണുമ്പോൾ തന്നെ നമ്മുടെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ കഴിയില്ല. 

Also Read: Viral Video: ഇരതേടി വെള്ളത്തിന് പുറത്തേക്ക് മുതല, പിന്നെ സംഭവിച്ചത്..! 

അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത് ഏതാണ്ട് ഇരുപത് അടിയോളം നീളമുള്ള ഒരു പെരുമ്പാമ്പ് പെട്ടെന്ന് ഒരു വ്യക്തിയെ ചുറ്റുന്ന ഒന്നാണ്.  അതിന് ശേഷം ഫ്രെയിമിൽ എന്താണ് സംഭവിക്കുന്നതെന്ന് ഒന്ന് കാണേണ്ടത് തന്നെയാണ്. പെരുമ്പാമ്പും മനുഷ്യനുമായി ബന്ധപ്പെട്ട ഈ വീഡിയോയ്ക്ക് ദശലക്ഷക്കണക്കിന് വ്യൂസും ലൈക്കും ലഭിച്ചിട്ടുണ്ട്.

Also Read: Viral Video: പാമ്പിനെ നിസാരമായി കണ്ട പക്ഷിയ്ക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോ ഒരു സ്‌നേക്ക് ഹൗസിന്റേതാണെന്ന് തോന്നുന്നുണ്ട്.  ഇവിടെ അപകടകാരികളായ പാമ്പുകൾക്ക് പുറമെ മറ്റ് ജീവജാലങ്ങളുമുണ്ട്. ഇതിനുപുറമെ ഭീമൻ പാമ്പുകളെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്ന ഒരാളേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. അയാൾക്കുണ്ടായ ഒരനുഭവമാണ് ഇപ്പോൾ വൈറലാകുന്നത്.  

Also Read: ശുക്ര സംക്രമണം 2022: വരുന്ന 26 ദിവസത്തേക്ക് ഈ 5 രാശിക്കാർക്ക് ധനമഴ! 

ആ വ്യക്തി ഏതാണ്ട് ഇരുപതടിയോളം നീളമുള്ള ഭീമാകാരമായ ഒരു പെരുമ്പാമ്പിനെ തന്റെ തോളിൽ ചുമന്നുകൊണ്ട് പോകുകയാണ്. എന്നാൽ ഇതിന് നീളം കൂടുതൽ ആയതുകൊണ്ട് പാമ്പിന്റെ ഭൂരിഭാഗവും നിലത്ത് കിടന്നിഴയുന്നുണ്ട്. വീഡിയോ കാണാം...

പെട്ടെന്നാണ് അയാൾ ഈ മഞ്ഞ നിറമുള്ള പാമ്പിനെ ഉയർത്താൻ ശ്രമിക്കുന്നത്. പാമ്പിനെ ഒന്ന് ഉയർത്തിയതും അത് അയാളുടെ ശരീരത്തെ തന്നെ വലിച്ചു മുറുക്കുന്നത് നമുക്ക് കാണാൻ കഴിയും.   അതായത് വ്യക്തിയുടെ തോളിൽ തൂങ്ങിക്കിടന്ന പാമ്പ് അതിന് ശേഷം അയാളുടെ ശരീരത്തെതന്നെ വലിച്ചു മുറുക്കുന്നത്  നിങ്ങൾക്ക് വീഡിയോയിൽ കാണാം.  വീഡിയോയ്ക്ക് ഇതുവരെ 662k വ്യൂസും 18.7k ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News