പയ്യന്നൂർ ദേശീയപാതയോരത്തെ അവസാനത്തെ കുഞ്ഞിമംഗലംമാവും മുറിച്ചു
മൊട്ടുകളും പൂക്കളും കുഞ്ഞിളം കണ്ണിമാങ്ങകളും വിരിഞ്ഞിരുന്നു. പുളിയുറുമ്പിൻ കൂടുകളിലും ജീവിതം അതിന്‍റെ എല്ലാ സമൃദ്ധിയോടും കൂടെ നിറഞ്ഞു നിന്നു. പക്ഷേ യന്ത്ര നഖങ്ങളാൽ വളരെ വേഗം എല്ലാം നിലംപൊത്തി. കഴിഞ്ഞ മാമ്പഴക്കാലത്തു പോലും തേനൂറുന്ന ഫലസമൃദ്ധി തന്ന പയ്യന്നൂർ എടാട്ടെ ദേശീയ പാതയോരത്തെ ആ കുഞ്ഞിമംഗലം മാവും നിലംപൊത്തി.
കണ്ണൂർ: കണ്ണൂർ പയ്യന്നൂർ ദേശീയപാതയോരത്തെ അവസാനത്തെ കുഞ്ഞിമംഗലംമാവും ഓർമയായി. റോഡ് വികസനത്തിന്‍റെ ഭാഗമായി മുറിച്ചു മാറ്റപ്പെട്ട മാവിന് ചുവട്ടിൽ കുഞ്ഞിമംഗലം കൂട്ടായ്മയുടെ പ്രവർത്തകർ പുഷ്പങ്ങളർപ്പിച്ചു.
ആറ് വരിയായി ദേശീയ പാത വികസിക്കുന്നതൊന്നും അറിയാതെ ഇത്തവണയും മാവ് പൂത്ത് തളിർത്തിരുന്നു.
മൊട്ടുകളും പൂക്കളും കുഞ്ഞിളം കണ്ണിമാങ്ങകളും വിരിഞ്ഞിരുന്നു. പുളിയുറുമ്പിൻ കൂടുകളിലും ജീവിതം അതിന്‍റെ എല്ലാ സമൃദ്ധിയോടും കൂടെ നിറഞ്ഞു നിന്നു. പക്ഷേ യന്ത്ര നഖങ്ങളാൽ വളരെ വേഗം എല്ലാം നിലംപൊത്തി.
കഴിഞ്ഞ മാമ്പഴക്കാലത്തു പോലും തേനൂറുന്ന ഫലസമൃദ്ധി തന്ന പയ്യന്നൂർ എടാട്ടെ ദേശീയ പാതയോരത്തെ ആ കുഞ്ഞിമംഗലം മാവും നിലംപൊത്തി.
Read Also: KSRTC : കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഒരുലക്ഷത്തിലധികം രൂപ കാണാതായി
കുഞ്ഞിമംഗലം കൂട്ടായ്മ പ്രവർത്തകർ രാവിലെ മാവിൻ ചുവട്ടിൽ പുഷ്പചക്രം സമർപ്പിച്ചിരുന്നു. മരത്തിൽ പതിച്ച കടലാസിൽ ഒരു വൃക്ഷം പത്തു പുത്രൻമാർക്ക് തുല്യമാണെന്ന ശാർങധരന്‍റെ വൃക്ഷായുർവേദത്തിലെ ശ്ലോക ശകലം കുറിച്ചു വച്ചിരുന്നു.
കുഞ്ഞിമംഗലമെന്ന മാവുകളുടെ ഗ്രാമത്തിന്‍റെ ആദരാഞ്ജലികളേറ്റുവാങ്ങി ആ വൃക്ഷവും വിടവാങ്ങി. കേരളത്തിൽമാത്രം നാട്ടുമാവുകളുടെ 1200 ൽ പരം ഇനങ്ങൾ ഉണ്ടായിരുന്നതായി ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിക്കുന്നുണ്ട്.
Read Also: Crime News: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ!
ഒരേ ഇനത്തിന് പ്രാദേശികപേരില്‍ ചിലപ്പോൾ വ്യത്യാസം ഉള്ളതുകൊണ്ടായിരിക്കാം ഈ സംഖ്യ ഇത്രയും കൂടിയത്. ഏതായാലും കേരളത്തിലെ നാട്ടുമാവുകളുടെ വൈവിധ്യം എടുത്തുപറയേണ്ടതു തന്നെയാണ്. നാട്ടുമാവുകളുടെ പ്രാധാന്യം തിരിച്ചറിയാത്ത കേരളീയസമൂഹം അവയുടെ സംരക്ഷണത്തിനായി കാര്യമായൊരു ഇടപെടലും നടത്തിയില്ലെന്നതാണ് സത്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...