തിരുവനന്തപുരം: ലാവലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പടെയുള്ള പ്രതികളെ കുറ്റിവിമുക്തരാക്കിയതിനെതിരായ സിബിഐയുടെ റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതേസമയം കേസ് പഠിക്കാന്‍ സാവകാശം വേണമെന്നതിനാല്‍, പരിഗണിക്കുന്നത് നീട്ടണം എന്ന് ഹൈക്കോടതിയില്‍ സിബിഐ ആവശ്യപ്പെടും.


COMMERCIAL BREAK
SCROLL TO CONTINUE READING

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പരംജിത്ത് സിംഗ് കേസിൽ സിബിഐയ്ക്കുവേണ്ടി കോടതിയിൽ ഹാജരാകുന്നത്.കേസ് സംബന്ധമായ വിശദാംശങ്ങൾ പരിശോധിക്കാൻ രണ്ടുമാസത്തെ സമയം അനുവദിക്കണമെന്നാണ് സിബിഐയുടെ അഭ്യർഥന. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ  ആരോപണമുള്ള ലാവലിന്‍ കേസ് ഹൈക്കോടതി പരിഗണിക്കുന്നത്.


അതേസമയം കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നാണ് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് രണ്ട് മാസം മുന്‍പ് വ്യക്തമാക്കിയത്. അന്ന്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കോടതിയുടെ നടപടി.