കാരാട്ട് ഫൈസൽ മത്സരിക്കില്ല; പിന്മാറാൻ നിർദ്ദേശം
കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലാണ് ഫൈസൽ മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നത്.
കോഴിക്കോട്: കാരാട്ട് ഫൈസലിനോട് തദ്ദേശ തിരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് പിന്മാറാൻ സിപിഎം നിർദ്ദേശം. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലാണ് ഫൈസൽ മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നത്.
കോഴിക്കോട് (Kozhicode) ജില്ലാ നേതൃത്വമാണ് കാരാട്ട് ഫൈസലിനോട് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ നിർദ്ദേശിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ജില്ലാ കമ്മിറ്റി നിലപാടെടുത്തത്. എന്നാൽ താൻ സ്വയം പിന്മാറിയതാണെന്നാണ് കാരാട്ട് ഫൈസൽ (Karat Faisal) പറയുന്നത്.
Also read: കൊറോണ വാക്സിനെക്കുറിച്ചുള്ള വിവരം ഓഹരി വിപണിയെ ആവേശത്തിലാക്കി
ഫൈസലിനെ സ്വർണ്ണക്കടത്ത് കേസിൽ (Gold smuggling case) കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കൂടാതെ ഫൈസൽ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ പ്രതിയാണ്. മാത്രമല്ല കാരാട്ട് ഫൈസലിനെ മത്സരിപ്പിക്കുന്നതിൽ സിപിഎമ്മിനുള്ളിൽ തന്നെ എതിർപ്പ് ഉയർന്നിരുന്നു.
സിപിഎമ്മിന് തങ്ങളുടേതായ മാനദണ്ഡങ്ങൾ ഉണ്ടെന്നും അതനുസരിച്ചായിരിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതെന്നും കഴിഞ്ഞ തവണത്തെ മാനദണ്ഡമല്ല ഇത്തവണത്തേതെന്നും സിപിഎം (CPM) ജില്ലാ സെക്രട്ടറി പി. മോഹനൻ അറിയിച്ചിട്ടുണ്ട്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)