പാലക്കാട്: എൽഡിഎഫ് സന്ദീപ് വാര്യർക്കെതിരെ പ്രതപരസ്യം നൽകിയത് മുൻകൂർ അനുമതിയില്ലാതെയെന്ന് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് പത്രപ്പരസ്യം നൽകിയതെന്നാണ് വിവരം. വോട്ടെടുപ്പിന് തലേദിവസമാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകുന്നതിന് ജില്ലാ കളക്ടർ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി തേടണം. സമൂഹത്തിൽ വർ​ഗീയ വേർതിരിവും സ്പർധയും വളർത്തുന്നതാണ് പരസ്യമെന്നും നിയമവിദ​ഗ്ധരുമായി ആലോചിച്ച് ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് കോൺ​ഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.


ALSO READ: ഓരോ വോട്ടും നിർണായകം; പാലക്കാട് ഇന്ന് നിശബ്ദപ്രചരണം, വിധിയെഴുത്ത് നാളെ


അതേസമയം, പരസ്യത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. മറ്റ് തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി അനുമതി നേടിയിരുന്നു. എന്നാൽ, വിവാദ പരസ്യം കമ്മീഷനെ കാണിക്കാതെ ഒഴിവാക്കുകയായിരുന്നുവെന്നാണ് ആരോപണം ഉയരുന്നത്.


സരിൻ തരം​ഗം എന്ന തലക്കെട്ടോടെയുള്ള പരസ്യത്തിൽ സന്ദീപ് വാര്യരുടെ മുൻപുള്ള പ്രസ്താവനകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കശ്മീരികളുടെ കൂട്ടക്കൊല ആഹ്വാനം, കേരളത്തിൽ സിഎഎ നടപ്പാക്കുമെന്ന് പറയുന്ന സമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ, ​ഗാന്ധിജിയുടെ വധത്തെക്കുറിച്ചുള്ള പരാമർശങ്ങൾ തുടങ്ങിയവയാണ് പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.