LDF March: എൽഡിഎഫ് പ്രവർത്തകർ ഇന്ന് കസ്റ്റംസ് ഓഫീസുകളിലേക്ക് മാർച്ച് നടത്തും
ഡോളർക്കടത്ത് കേസിൽ സ്വപ്നയുടെ മൊഴി ഇന്നലെ കസ്റ്റംസ് പുറത്തു വിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു നടപടി എൽഡിഎഫ് ആഹ്വാനം ചെയ്തത്.
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയേയും ഇടത് സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്താന്‍ കസ്റ്റംസ് വഴിവിട്ട നീക്കം നടത്തുവെന്നാരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ മാര്‍ച്ച് ഇന്ന് നടക്കും. കസ്റ്റംസിന്റെ മേഖലാ ഓഫീസുകളിലേക്കാണ് എൽഡിഎഫ് മാർച്ച് നടത്തുന്നത്.
ഡോളർക്കടത്ത് കേസിൽ സ്വപ്നയുടെ (Swapna Suresh) മൊഴി ഇന്നലെ കസ്റ്റംസ് പുറത്തു വിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു നടപടി എൽഡിഎഫ് ആഹ്വാനം ചെയ്തത്. ഇതിനിടയിൽ ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ 12 ന് ചോദ്യം ചെയ്യാൻ ഹാരാജരാകൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ജില്ലകളിലെ കസ്റ്റംസ് മേഖലാ ഓഫിസുകളിലേക്കാണ് ഇന്ന് എൽഡിഎഫ് മാര്‍ച്ച് (LDF March) നടത്തുന്നത്. ഡോളർക്കേസിൽ മുഖ്യനും സ്പീക്കർക്കും (Kerala Speaker) പങ്കുണ്ടെന്ന് ഇന്നലെ കസ്റ്റംസ് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. കസ്റ്റംസിന്റെ ഈ നടപടി രാഷ്ട്രീയപ്രേരിതമെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലമായതിനാൽ ഇത് ബിജെപിയും യുഡിഎഫും ഈ വിഷയം ചർച്ചയാക്കും എന്ന് മനസിലാക്കികൊണ്ട് എൽഡിഎഫ് നടത്തുന്ന പ്രകടനമാണ് ഇതെന്നാണ് വിലയിരുത്തൽ.
ഡോളർ കടത്ത് കേസിൽ (Dollar Smuggling Case) സ്പീക്കറിനോട് ഈ 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കോൺസുലർ ജനറൽ വഴി ഡോളർ കടത്ത് നടത്തിയെന്നും ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ പണം നിക്ഷേപിച്ചുവെന്നുമാണ് കേസ്.
Also Read: Dollar Smuggling Case: സ്പീക്കറിന് ഇത്തവണ കുരുക്ക് മുറുകുമോ? 12 ന് ഹാജരാകാൻ നിർദ്ദേശം
ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉടമകളുടെ മൊഴി കസ്റ്റംസ് (Cutoms) ശേഖരിച്ചിട്ടുണ്ട്. കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ (Swapna Suresh) അടിസ്ഥാനത്തിലാണ് ഈ നടപടി. കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കറിനും നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിരിക്കുന്നത്.
മാത്രമല്ല സ്വർണ്ണക്കടത്ത് കേസിൽ (Gold Smuggling Case) അന്വേഷണം നേരിടുന്ന UAE കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്പീക്കറുടെയും കോൺസുൽ ജനറലിന്റെയുമിടയിൽ സംസാരിച്ചത് താനായിരുന്നുവെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
മാത്രമല്ല സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന UAE കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്പീക്കറുടെയും കോൺസുൽ ജനറലിന്റെയുമിടയിൽ സംസാരിച്ചത് താനായിരുന്നുവെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.