തിരുവനന്തപുരം:റെഡ് ക്രെസന്‍റുമായുള്ള കരാറിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിബന്ധനകളില്‍ അനുമതി വേണമെന്ന് വ്യക്തമാണ്.


വിദേശ സഹായം സ്വീകരിക്കുന്നവര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നിശ്ചിത ഫോമില്‍ അറിയിച്ച് അനുമതി വാങ്ങണമെന്ന കാര്യം 
2015 ലെ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ രേഖയില്‍ പറയുന്നുണ്ട്.


പദ്ധതിക്ക് സാമ്പത്തിക കാര്യ മന്ത്രാലയം അനുമതി നല്‍കിയാല്‍ വിദേശ സംഘടന പണം സ്വീകരിക്കുന്ന സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് 
നേരിട്ട് കൈമാറണം എന്നും കേന്ദ്രം മാര്‍ഗ രേഖയില്‍ വ്യക്തമാക്കുന്നു.


വിദേശ സഹായം സ്വീകരിക്കുന്നതിനും ചില നിബന്ധനകള്‍ ഉണ്ട്,വിദേശ സഹായം സ്വീകരിക്കനാവുക വിദേശ സംഭാവന നിയന്ത്രണ 
നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് മാത്രമാണ്.


അല്ലെങ്കില്‍ വിദേശ സംഘടനകള്‍ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ വഴി പദ്ധതി രേഖകള്‍ സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങണം.


ഈ അനുമതിയ്ക്കായി വിദേശ സംഘടന നേരിട്ട് പദ്ധതി സമര്‍പ്പിച്ചാല്‍ അത് സ്വീകര്യവുമല്ല,


Also Read:സ്വര്‍ണക്കടത്ത് കേസ്;സിപിഎം-ബിജെപി അന്തര്‍ധാര സജീവമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല!


 


കേന്ദ്ര മാര്‍ഗരേഖയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്,എന്നാല്‍ ലൈഫ് മിഷന്‍റെ വടക്കാഞ്ചേരി ഫ്ലാറ്റില്‍ ഈ നിബന്ധനകള്‍ പാലിക്കപെട്ടില്ല,
ഈ പദ്ധതിക്ക് സഹായം നല്‍കിയ യുഎഇ റെഡ് ക്രെസന്റിന് കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ല എന്ന വിവരം ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.


അത് കൊണ്ട് തന്നെ ഈ ഇടപാടിലെ ദുരൂഹതകള്‍ വര്‍ധിക്കുകയാണ്.ഇത് സംബന്ധിച്ച് പുറത്ത് വരുന്ന വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ 
പ്രതിരോധത്തില്‍ ആക്കുന്നതാണ്.