സ്വര്‍ണക്കടത്ത് കേസ്;സിപിഎം-ബിജെപി അന്തര്‍ധാര സജീവമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല!

സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മിനെയും ബിജെപിയേയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്ത്.

Last Updated : Aug 29, 2020, 02:00 PM IST
  • സിപിഎം-ബിജെപി അന്തര്‍ധാര സജീവമാണെന്ന് രമേശ്‌ ചെന്നിത്തല
  • അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെന്നും പ്രതിപക്ഷ നേതാവ്
  • അന്വേഷണത്തില്‍ വേഗതയും സുതാര്യതയും ഉണ്ടാകണം എന്നും രമേശ്‌ ചെന്നിത്തല
  • കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും പ്രതിപക്ഷ നേതാവ്
സ്വര്‍ണക്കടത്ത് കേസ്;സിപിഎം-ബിജെപി അന്തര്‍ധാര സജീവമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല!

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മിനെയും ബിജെപിയേയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്ത്.

സിപിഎം-ബിജെപി അന്തര്‍ധാര സജീവമാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

കേസിലെ അന്വേഷണത്തില്‍ അത് കൊണ്ട് തന്നെ ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അന്വേഷണത്തില്‍ വേഗതയും സുതാര്യതയും ഉണ്ടാകണം എന്നും രമേശ്‌ ചെന്നിത്തല അഭിപ്രായപെട്ടു,

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ബിജെപി നേതാക്കളിലേക്കാണ് നീളുന്നതെന്നും രമേശ്‌ ചെന്നിത്തല അഭിപ്രായപെട്ടു.

Also Read:ബിജെപിയെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍;പെറ്റമ്മയെ എന്ന് തള്ളിപ്പറയും എന്ന് അന്വേഷിച്ചാല്‍ മതിയെന്ന്‍ മന്ത്രി!

കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും സ്വര്ന്നക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിയ്ക്കുകയാണെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു.

കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും പ്രതിപക്ഷ നേതാവ് കൂട്ടിചേര്‍ത്തു.

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പ്രതിപക്ഷ നേതാവ് ബിജെപിയേയും സിപിഎമ്മിനെയും 
കടന്നാക്രമിച്ചത്.

Trending News