തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ടത്തിന്  ആവേശകരമായ പരിസമാപ്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ്‌ നിയന്ത്രണ ങ്ങള്‍ക്കിടെയും ഏറെ ഉത്സഹതോടെയാണ് എല്ലാ ജില്ലകളിലും ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എത്തിയത് എന്നത്  ഏറെ ശ്രദ്ധേയമായി.  ഒന്നാം ഘട്ടത്തില്‍   75% പോളിംഗ് ആണ് രേഖപ്പെടുത്തിയത്.  വൈകുന്നേരം ആറ് മണി വരെയുള്ള കണക്കാണ് ഇത്. 


തിരുവനന്തപുര൦ 69.07, കൊല്ലം- 72.79, പത്തനംതിട്ട - 69. 33, ആലപ്പുഴ- 76.42, ഇടുക്കി - 73.99 എന്നിങ്ങനെയാണ് പോളിംഗ്  ശതമാനം.  ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് രേഖപ്പെടുത്തിയത്  ആലപ്പുഴയിലാണ്. ഏറ്റവും കുറവ്  തിരുവനന്തപുരത്തും.  


ഏറെ ആകാഷയോടെ ഫലം കാത്തിരിയ്ക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.02% പേരും കൊല്ലം കോര്‍പ്പറേഷനില്‍ 65.11% പേരും വോട്ട് രേഖപ്പെടുത്തി


അതേസമയം,  കോവിഡ്  (COVID-19) നിയന്ത്രണങ്ങള്‍ വോട്ടെടുപ്പിനെ തെല്ലും ബാധിച്ചില്ല എന്നാണ് പോളിംഗ് ശതമാനം സൂചിപ്പിക്കുന്നത്.  രാവിലെ മുതല്‍ പല ബൂത്തുകളിലും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര കാണാമായിരുന്നു.  ഉച്ചയ്ക്ക് പോളി൦ഗ് അല്‍പം മന്ദഗതിയിലായെങ്കിലും അവസാന മണിക്കൂറോടെ വീണ്ടും വര്‍ധിച്ചു.  ഉച്ചവരെ 50% വോട്ടാണ് രേഖപ്പെടുത്തിയത്. 


ചുരുക്കം ചിലയിടങ്ങളില്‍ വോട്ടി൦ഗ് യന്ത്രങ്ങള്‍ പണിമുടക്കിയിരുന്നു. ഒറ്റപ്പെട്ട തര്‍ക്കങ്ങളൊഴിച്ചാല്‍ വോട്ടി൦ഗ്  തികച്ചും  സമാധാനപരമായിരുന്നു. 


വൈകുന്നേരം അഞ്ച് മണി മുതല്‍ കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റീനില്‍ കഴിയുന്നവരും വോട്ട് ചെയ്യാനെത്തിയിരുന്നു. പിപിഇ കിറ്റ് ധരിച്ചാണ് ഇവര്‍ പോളി൦ഗ് ബൂത്തിലേക്കെത്തിയത്. മറ്റ് വോട്ടര്‍മാര്‍ വോട്ടി൦ഗിനെത്തുന്നില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഇവര്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയത്. 


Also read: Local Body Election: ആദ്യ നാലു മണിക്കൂർ പിന്നിടുമ്പോൾ 32% വോട്ടിംഗ് രേഖപ്പെടുത്തി


തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ  (Local Body Election) രണ്ടാം ഘട്ട൦   ഡിസംബര്‍ 10ന് നടക്കും.  5 ജില്ലകളിലെ വോട്ടര്‍മാരാണ് അന്ന് വിധിയെഴുതുന്നത്. 


രണ്ടാംഘട്ടത്തില്‍ പോളിംഗ്  നടക്കുന്ന  5 ജില്ലകളില്‍ ഇന്ന്  കലാശക്കൊട്ട് കഴിഞ്ഞു. . കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് രണ്ടാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക.  വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.