തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക ഇന്ന് കൂടി സമർപ്പിക്കാം.  97,720 നാമനിർദ്ദേശ പത്രികകളാണ് ഇതുവരെ ആകെ കിട്ടിയത്.  ഗ്രാമപഞ്ചായത്തുകളിലേക്ക്  75,701 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിൽ 6493 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1086 പത്രികകളുമാണ് ലഭിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: അവകാശികള്‍ രണ്ട്, വീണ്ടും മരവിച്ച് രണ്ടില


മുനിസിപ്പാലിറ്റികളിലേക്ക്  9,865 പത്രികക ളും ആറ് കോർപ്പറേഷനുകളിലേക്ക് 2413 നാമനിർദ്ദേശ പത്രികകളും ലഭിച്ചു.  ഏറ്റവും കൂടുതൽ പേർ നാമനിർദ്ദേശ പത്രിക (Nomination) നൽകിയിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്.  ഇവിടെ 13,229 പേരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. 


Akso read: താൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ ആ ആളിനെ മാത്രമായിരിക്കും; വെളിപ്പെടുത്തലുമായി തൃഷ  


ഏറ്റവും കുറവ് പത്രികകൾ സമർപ്പിച്ചിരിക്കുന്നത് ഇടുക്കിയിലാണ് (Idukki).  2270 എണ്ണമാണ് ഇതുവരെ സമർപ്പിച്ചിരിക്കുന്നത്.    അവസാന ദിവസമായ ഇന്ന് സ്ഥാനാർത്ഥികൾ (Candidates) കൂട്ടമായി വന്ന് പത്രിക സമർപ്പിക്കും എന്നാണ് സൂചന.  ഈ മാസം 12 മുതലായിരുന്നു പത്രിക സമർപ്പണം ആരംഭിച്ചത്.  സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 23 നാണ്.  കൂടാതെ സമർപ്പിക്കുന്ന നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെയാണ് നടക്കുന്നത്.   


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)