അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം തീവ്രമർദ്ദമാകാനും തെക്കൻ തമിഴ്നാട്, ശ്രീലങ്ക, തിരുവനന്തപുരം തീരം വഴി അറബിക്കടലിലേക്ക് പ്രവേശിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
ഇന്ന് നടത്തിയ തിരച്ചിലിൽ 9 മൃതദേഹങ്ങൾ കൂടിയാണ് കണ്ടെത്തിയത്. ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നുവെങ്കിലും ശേഷം മഴ ചതിച്ചു. ശക്തമായ മഴ തിരച്ചിലിന് തടസമായി.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ ഭൂചലനമുണ്ടായി. രണ്ടു തവണ പ്രകമ്പനവും ശക്തമായ മുഴക്കവും ഉണ്ടായത് നാട്ടുകാരെ പരിഭ്രാന്തരാക്കി. രാത്രി 10.15 നും 10.25നുമാണ് ഭൂചലനം അനുഭവപ്പെട്ടത്.ഇതേപ്പറ്റി പരിശോധിച്ചു വരികയാണെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം അറിയിച്ചു.നാശ നഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.