Thiruvananthapuram: സംസ്ഥാനത്ത്‌ തദ്ദേശ തിരഞ്ഞെടുപ്പ്‌  (Local Body Election) നവംബര്‍ അവസാനം നടത്താന്‍ സാധ്യത.  ഡിസംബര്‍ 15ന് മുന്‍പ് പുതിയ ഭരണസമിതി അധികാരത്തില്‍ വരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission) നല്‍കുന്ന സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടര്‍ പട്ടിക  (Voters List) കഴിഞ്ഞയാഴ്‌ച പ്രസിദ്ധീകരിച്ചിരുന്നു.  സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം  പൂര്‍ത്തിയായി.  തദ്ദേശഭരണസമിതി അദ്ധ്യക്ഷസ്ഥാനങ്ങളുടെ സംവരണവും രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ നിശ്ചയിക്കും. ഒക്‌ടോബര്‍ അവസാനം തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. 


അതേസമയം, വോട്ടി൦ഗ്  യന്ത്രങ്ങളുടെ  (EVM) ആദ്യഘട്ട പരിശോധന ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ എന്‍ജിനിയര്‍മാരാണ് യന്ത്രങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നത്. 12,000 യന്ത്രമുള്ള എറണാകുളത്ത്‌ ആദ്യഘട്ട പരിശോധന ഇന്ന് ആരംഭിക്കും.


നവംബര്‍ 11നാണ് സംസ്ഥാനത്തെ തദ്ദേശ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്നത്‌. കോവിഡ്‌  (COVID-19) മൂലം തിരഞ്ഞെടുപ്പ് നീണ്ടുപോയതിനാല്‍ കുറച്ചുനാളത്തേക്ക് ഉദ്യോഗസ്ഥഭരണമാകും ഉണ്ടാകുക. എന്നാല്‍, ഇത് അധികദിവസം നീളില്ലെന്നാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വ്യക്തമാക്കുന്നത്. 


അടുത്ത വര്‍ഷം സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരിക്കുന്നു എന്നതിനാല്‍  തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും.  


Also read: തദ്ദേശ തിരഞ്ഞെടുപ്പ്: ഓര്‍ഡിനന്‍സ്‌ പുറത്തിറങ്ങി, അന്തിമ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് BJP


ജനുവരിയില്‍  നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടിക പുതുക്കല്‍ ആരംഭിക്കണം. തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിന് അപ്പുറത്തേക്കു നീണ്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ നടപടിക്രമങ്ങളെ അത് ബാധിക്കും. അധികം ഇടവേളയില്ലാതെ 2 തിരഞ്ഞെടുപ്പു വരുമെന്നതും രണ്ടിനുമായി ഏറെ നാള്‍ പെരുമാറ്റച്ചട്ടം ഉണ്ടാകുമെന്നതും ഭരണസ്തംഭനത്തിന് ഇടയാക്കും.


Also read: Local Body Election: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടുപ്പിനുള്ള അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക പുറത്തിറക്കി


പൂര്‍ണ്ണമായും  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്ഥാനത്ത്   തിരഞ്ഞെടുപ്പ് നടക്കുക.