കോഴിക്കോട്:  തദ്ദേശ തിരഞ്ഞെടുപ്പിന്റെ (Local Body Elections) അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഇന്ന് വിധിയെഴുതും. 10834 ബൂത്തുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.  രണ്ടാം ഘട്ടത്തിൽ 77 ശതമാനം വോട്ടിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ള മേഖലകളിലാണ് ഇന്ന് പോളിംഗ് (Polling) നടക്കുന്നത്.  അതുകൊണ്ടുതന്നെ കനത്ത സുരക്ഷ (Heavy security) ഉറപ്പാക്കിയിട്ടുണ്ട്.  കണ്ണൂരിൽ 785 പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്.  രാവിലെ ഏഴ് മണിയ്ക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം ആറ് മണിവരെയാണ് പോളിംഗ്. നാല് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്  (Local Body Elections) നടക്കുന്നത്. 


Also read: Local Body Election: ര​ണ്ടാം​ ഘ​ട്ട​ത്തി​ലും പോളിംഗ് ശ​ക്തം, 76.04%


കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ണൂരും, കോഴിക്കോടും ജില്ലാ പഞ്ചായത്തുകൾ എൽഡിഎഫിന് (LDF) അനുകൂലമായിരുന്നു.  കാസർഗോഡും മലപ്പുറവും യുഡിഎഫിനായിരുന്നു (UDF) അനുകൂലം.  എന്തായാലും കാലങ്ങളായി കൈയിലൊതുക്കിയിരുന്ന കോഴിക്കോട് കോർപ്പറേഷൻ നിലനിർത്തുക എൽഡിഎഫിന് വെല്ലുവിളിയായിരിക്കും.  അതുപോലെ കണ്ണൂർ കോർപ്പറേഷൻ നിലനിർത്തുക യുഡിഎഫിനും വെല്ലുവിളിയാണ്. 


എന്തായാലും കനത്ത പ്രതീക്ഷയിലാണ് മൂന്ന് മൂന്നണികളും.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. 16നാണ് വോട്ടെണ്ണല്‍ (Counting)


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2h