തിരുവനന്തപുരം: മുൻ പ്രധാന മന്ത്രി മൊറാർജി ദേശായി 1966-ൽ സമർപ്പിച്ച ഭരണ പരിഷ്കര റിപ്പോർട്ടിൻറെ (problems of redressel of citizens grievances) പശ്ചാത്തലത്തിൽ രൂപീകരിച്ച സംവിധാനമാണ് ലോകായുക്ത. റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പിന്നെയും അഞ്ച് വർഷം വേണ്ടി വന്നു ആദ്യത്തെ ലോകായുക്ത മഹാരാഷ്ട്രയിൽ രൂപീകരിക്കാൻ. ഇത് 1971-ൽ ആയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്തൊക്കെയാണ് ലോകായുക്തയുടെ ജോലികൾ?


അഴിമതിയെ ചെറുക്കുകയാണ് ലോകായുക്തയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതല.  ഔദ്യോഗിക കൃത്യനിർ‌വഹണവുമായി ബന്ധപ്പെട്ട്  നടത്തുന്ന അഴിമതി, സ്വജനപക്ഷപാതം, മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി സ്ഥാപിത താല്പര്യത്തോടെയുള്ള നടപടികൾ, മനപൂർ‌വം നടപടികൾ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകൾ തുടങ്ങിയവ എല്ലാം ലോകായുക്ത മുഖേന ചോദ്യം ചെയ്യാം.


പ്രവർത്തനം


1999-ൽ നിലവിൽ വന്ന കേരള ലോകായുക്ത നിയമപ്രകാരമാണ് കേരളത്തിൽ ലോകായുക്ത രൂപം കൊണ്ടത്. ഒരു ലോക് ആയുക്ത രണ്ടു ഉപ ലോക് ആയുക്തമാർ എന്നിവരടങ്ങിയതാണ്‌ ഈ സം‌വിധാനം.സുപ്രീം കോടതിയിലെ മുൻ ജഡ്ജിയോ അല്ലെങ്കിൽ ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരിക്കണം ലോകായുക്ത( തലവൻ). അതുപോലെ രണ്ട് ഉപ ലോക് ആയുക്തമാരും ഹൈക്കോടതിയിലെ മുൻ ജഡ്ജിമാരായിരിക്കണം. 


നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുമായി കൂടിയാലോചിച്ച് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ലോക് ആയുക്തയെയും ഉപ ലോക് ആയുക്തയെയും നിയമിക്കുന്നത്. 
നിലവിൽ ജസ്റ്റിസ് സിറിയക് ജോസഫാണ് ലോകായുക്ത ജസ്റ്റിസ് പി.ബാബു മാത്യു, ജസ്റ്റീസ് ഹാറൂൺ ഉൾ റഷീദ് എന്നിവരാണ് ഉപ ലോകായുക്തമാർ.അഞ്ച് വർഷമാണ് ഇവരുടെ നിയമന കാലാവധി. ശമ്പളം അലവൻസുകൾ എല്ലാംഹൈക്കോടതിയിലെ സിറ്റിങ് ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കും തുല്യമായിരിക്കും.


പുതിയ ഭേദഗതിയിൽ എന്ത്?


1999-ൽ നിലവിൽ വന്ന ലോകായുക്തയുടെ 14ാം വകുപ്പ് പ്രകാരം അഴിമതിക്കേസുകളിൽ ലോകായുക്ത കൽപ്പിക്കുന്ന തീർപ്പ് മുഖ്യമന്ത്രി,ഗവർണർ എന്നിവർ അതേപടി അംഗീകരിക്കണമെന്നതായിരുന്നു ആദ്യത്തെ നിയമം. മൂന്ന് മാസത്തിനുള്ളിൽ ലോകായുക്തയുടെ തീരുമാനം അധികാരികൾക്ക് തള്ളുകയോ, സ്വീകരിക്കുകയോ ചെയ്യാമെന്നതാണ് പ്രത്യേകത. തള്ളിയില്ലെങ്കിൽ അത് നടപടിയായി തന്നെ കണക്കാക്കുകയും കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്യും.


എന്നാൽ പുതിയ ഒാർഡിൻസ് വന്നാൽ ഇത്തരമൊരു അവകാശം ഇനിമുതൽ ലോകായുക്തക്ക് ഉണ്ടാവില്ല. ഇത് സർക്കാരിന് മാത്രമായി മാറും. എന്നതാണ് പ്രത്യേകത. സർക്കാരിന് വിഷയത്തിൽ ഹിയറിങ്ങ് നടത്തി മൂന്ന് മാസത്തിനുള്ളിൽ ഉത്തരവ് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.