വയനാട് : ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നും ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുൽത്താൻ ബത്തേരിക്ക് പകരം ഗണപതി വട്ടം പേര് നൽകുമെന്ന് കെ സുരേന്ദ്രൻ ദേശീയ മാധ്യമമായ റിപ്പബ്ലിക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ടിപ്പു സുൽത്താന്റെ അധിനിവേശത്തിനി ശേഷമാണ് ഈ പ്രദേശത്തിന് സുൽത്താൻ ബത്തേരി എന്ന പേര് വന്നത്. പ്രാചീനകാലത്ത് ഈ സ്ഥലത്തിന് ഗണപതി വട്ടം എന്നായിരുന്നു പേര്. 1984ൽ ബിജെപി നേതാവായിരുന്ന പ്രമേദ് മഹാജൻ വയനാട് സന്ദർശിച്ചപ്പോൾ ഇത് സുൽത്താൻ ബാറ്ററി അല്ല ഗണപതി വട്ടം ആണെന്ന് പറഞ്ഞിരുന്നുയെന്ന് റിപ്പബ്ലിക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


ALSO READ : Lok Sabha Election 2024: രാഹുൽ അമേഠിയിൽ? തിരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ 


ഇത്തവണ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതി പട്ടം എന്നാക്കി മാറ്റാനാകും പ്രഥമ പരിഗണന നൽകുക. മോദി സർക്കാരിന്റെ സഹായത്തോടെ ഇത് സാധ്യമാകുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ടിപ്പു സുൽത്താന്റെ അധിനിവേശത്തിന് ശേഷമാണ് ഗണപതി വട്ടം എന്ന ഈ സ്ഥലത്തിന്റെ പേര് സുൽത്താൻ ബത്തേരിയായത്. ടിപ്പു സുൽത്താൻ ഹിന്ദുക്കളെ മതം മാറ്റി മുസ്ലിമാക്കി. പഴിശ്ശിരാജയും പോരാളികളും ടിപ്പുവിനെതിരെ പോരാടിട്ടുണ്ടെന്ന് ബിജെപി വയനാട് സ്ഥാനാർഥി അഭിമുഖത്തിൽ പറഞ്ഞു.


വയനാട് മണ്ഡലത്തിൽ കെ സുരേന്ദ്രന് എതിരായി കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയാണ് മത്സരിക്കുന്നത്. രാഹുൽ ഗാന്ധി വയനാട് സിറ്റിങ് എംപിയാണ്. ആനി രാജെയാണ് എൽഡിഎഫ് സ്ഥാനാർഥി. ഏപ്രിൽ 26നാണ് കേരളത്തിൽ ലോക്സ്ഭ തിരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്. ജൂൺ നാലാം തിയതിയാണ് വോട്ടെണ്ണൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.