Lok Sabha Election 2024: രാഹുൽ അമേഠിയിൽ? തിരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ

K Surendran Criticizes Rahul Gandhi: വയനാട് തന്റെ വീടാണെന്നാണ് രാഹുൽ പറഞ്ഞതെന്നും ഇടയ്ക്കിടെ വീട് മാറുമോയെന്നും  സുരേന്ദ്രൻ.  

Written by - Zee Malayalam News Desk | Last Updated : Apr 8, 2024, 06:42 PM IST
  • അമേഠിയിൽ നിന്ന് മത്സരിക്കുന്ന കാര്യം വയനാട്ടുകാരോട് പറയാൻ തയ്യാറാകണം.
  • വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയാണ് കെ. സുരേന്ദ്രൻ.
  • രാഹുൽ ഗാന്ധിയാണ് വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി.
Lok Sabha Election 2024: രാഹുൽ അമേഠിയിൽ? തിരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ

കൽപ്പറ്റ: രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കോൺഗ്രസും രാഹുൽ ഗാന്ധിയും തയ്യാറാകണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

കഴിഞ്ഞ തവണ വന്നപ്പോൾ വയനാട് തൻ്റെ വീടാണ് എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. വീട് ഇടക്കിടെ മാറുമോ? അത് വയനാട്ടിലെ ജനങ്ങളോട് പറയാനുള്ള ബാധ്യത രാഹുൽ ഗാന്ധിയ്ക്ക് ഉണ്ട്. വയനാട്ടിലെ തിരഞ്ഞെടുപ്പ് നടക്കും മുമ്പ് തന്നെ അത് വ്യക്തമാക്കണം. സത്യസന്ധനായ രാഷ്ട്രീയക്കാരനാണെങ്കിൽ അമേഠിയിൽ നിന്ന് മത്സരിക്കുന്ന കാര്യം വയനാട്ടുകാരോട് പറയാൻ തയ്യാറാകണമെന്ന് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ALSO READ: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; കേസുകൾ സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി

കാസർ​ഗോഡ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് വേണ്ടി അറബിയിൽ ചുവരെഴുത്ത്

കാസ‍ർ​ഗോഡ്: കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് അറബിയിൽ ചുവരെഴുത്ത്. പയ്യന്നൂരിലാണ് വ്യത്യസ്തമായ ഈ പ്രചരണ രീതി പ്രത്യക്ഷപ്പെട്ടത്. അറബി എഴുത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

പയ്യന്നൂരിൽ തായനേരിയിലും, വെള്ളൂരിലുമാണ് അറബി ഭാഷയിലെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. രാജ്‌മോഹൻ ഉണ്ണിത്താനെ വിജയിപ്പിക്കുക എന്നാണ് അറബിയിൽ കുറിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലും ഈ ചുവരെഴുത്ത് ദൃശ്യങ്ങൾ വൈറലാണ്. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടിയും മണ്ഡലത്തിലുടനീളം ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അറബി ഭാഷയിലെ പ്രചരണം പുതിയൊരു പരീക്ഷണം തന്നെയായി മാറി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News