Lok Sabha Election 2024: വോട്ടെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭ്യർത്ഥന
Lok Sabha Election 2024: ആഴ്ചകള്‍ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ സംസ്ഥാനം വിധി യെഴുതുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടര്‍മാര്‍ക്കായി തന്‍റെ സന്ദേശം പങ്കുവയ്ക്കുകയാണ്
Thiruvananthapuram: നാളെ ഏപ്രില്‍ 26 ന് കേരളം പോളിംഗ് ബൂത്തിലേയ്ക്ക് നീങ്ങുകയാണ്. ആഴ്ചകള്‍ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ സംസ്ഥാനം വിധി യെഴുതുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടര്‍മാര്‍ക്കായി തന്‍റെ സന്ദേശം പങ്കുവയ്ക്കുകയാണ്.
Also Read: Rahul Gandhi Message: രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വീഡിയോ സന്ദേശവുമായി രാഹുല്‍ ഗാന്ധി
മുഖ്യമന്ത്രി പിണറായി വിജയന്‍റെ സന്ദേശം
പ്രബുദ്ധമായ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്ന വിധത്തിലുള്ള ഉയർന്ന ബോധത്തോടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് കേരളത്തിലെ മുഴുവൻ വോട്ടർമാരോടും അഭ്യർത്ഥിക്കുന്നു.
ഭരണഘടനാമൂല്യങ്ങൾ പരിരക്ഷിക്കുന്നതിനും ഭരണഘടനാ സ്ഥാപനങ്ങളുടെ അതിജീവനത്തിനും ജനങ്ങളുടെ സാഹോദര്യത്തിലധിഷ്ഠിതമായ ജീവിതത്തിനുതകുന്ന ഭരണസംവിധാനം രൂപപ്പെടുത്തുന്നതിനും വഴിവയ്ക്കുന്നതാകട്ടെ ഓരോ വോട്ടും.
മേഖലാപരമായ അസന്തുലിതാവസ്ഥ, വികസനകാര്യത്തിലെ വിവേചനം എന്നിവ അവസാനിപ്പിക്കാനും സംസ്ഥാനങ്ങളുടെ ന്യായമായ ജനാധിപത്യ - ഭരണഘടനാ അവകാശങ്ങൾ ഉറപ്പാക്കാനും ദുസ്സഹമായ ജീവിത സാഹചര്യങ്ങളിൽ ആശ്വാസമെത്തിക്കാനും ഭേദചിന്തകൾക്കതീതമായി മനുഷ്യമനസ്സുകളുടെ ഒരുമ ഊട്ടിയുറപ്പിക്കാനും കഴിയുന്ന ഭരണസംവിധാനം ഒരുക്കുന്നതാകണം നമ്മുടെ ജനാധിപത്യ അവകാശത്തിന്‍റെ വിനിയോഗം.
കേരളത്തിന്‍റെ യും കേരളീയരുടെയും ആശയാഭിലാഷങ്ങളും അവകാശങ്ങളും ലോക്‌സഭയിൽ ഉയർത്തുന്നതിനും, ജനങ്ങളോടും നാടിനോടുമുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതിനും പ്രാപ്തരായവരെ കേരളത്തിന്‍റെ പ്രതിനിധികളായി ലോക്‌സഭയിൽ എത്തിക്കാനാകണം. ഇക്കാര്യം മനസ്സിൽ വച്ചുകൊണ്ട് സമ്മതിദാനാവകാശം വിനിയോഗിക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനും ഏവരും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.