കൊല്ലം: തന്റെ അമ്മയുടെ അമ്മ കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്നുവെന്ന് നടനും സിപിഎം പ്രതിനിധീകരിച്ച് കൊല്ലത്തെ ലോക്സഭാ സ്ഥാനാർത്ഥിയുമായ മുകേഷ്. അമ്മൂമ്മയുടെ കൈയ്യിൽ എപ്പോഴും അണ്ടിക്കറയുടെ മണമായിരുന്നുവെന്നും തന്റെ കഥ കേട്ടാൽ നിങ്ങളൊക്കെ പൊട്ടിക്കരയുമെന്നും മുകേഷ് പറഞ്ഞു. ലേക്സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് കൊല്ലത്തെ കശുവണ്ടി ഫാക്ടറിയിൽ പ്രചരണത്തിനായി എത്തിയതായിരുന്നു മുകേഷ്. കശുവണ്ടി തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന വേളയിലാണ് മുകേഷ് തന്റെ അമ്മയുടെ അമ്മയെക്കുറിച്ചും ജീവിത്തതിലെ ദുരിതങ്ങളെക്കുറിച്ചും പറഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം ഇങ്ങനെ


പേര് മമ്മൂട്ടിയല്ല മുകേഷ്. ആരുടേയും മുഖത്ത് ചിരിയില്ലാതില്ല, ദേഷ്യമില്ലാതില്ല എന്നു പറഞ്ഞു കൊണ്ടാണ് മുകേഷ് സംഭാഷണം ആരംഭിച്ചത്. അതിനിടെ ഒരു തൊഴിലാളി തങ്ങൾക്ക് വിഷമമില്ലാഞ്ഞിട്ടല്ല സാറെ ചിരിച്ച മുഖത്തോടെ നിൽക്കുന്നുവെന്ന് മാത്രമാണെന്ന് പറഞ്ഞു. എന്നാൽ വിഷമങ്ങൾ ഇല്ലാത്തവരായി ആരുമില്ലെന്നായി മുകേഷിന്റെ പ്രതികരണം. തന്റെ കഥ കേട്ടാൽ നിങ്ങളൊക്കെ പൊട്ടിക്കരയുമെന്നും മുകേ‌ഷ് പറഞ്ഞു. ഫാക്ടറിക്കകത്തെത്തിയ മുകേഷ് തന്റെ അമ്മൂമ്മ ഒരു കശുവണ്ടി തൊഴിലാളിയായിരുന്നു.. കുഞ്ഞിലെ ഇവിടെ‌യൊക്കെ ഒരുപാട് വന്നിട്ടള്ളയാളാണ്.


ALSO READ: 80 ലക്ഷം നേടിയ ഭാ​ഗ്യവാനെ ഇന്നറിയാം; കാരുണ്യ പ്ലസ് കെഎൻ 513 ലോട്ടറി നറുക്കെടുപ്പ് ഇന്ന്


കഷ്ടതകൾ നിറഞ്ഞ ജീവിതമായിരുന്നു. മാനത്ത് നിന്നും പൊട്ടിവീണതല്ലാ എന്നെല്ലാമാണ് തൊഴിലാളികളോട് പറഞ്ഞത്. 2016 മുതൽ കൊല്ലം നിയമസഭയെ പ്രതിനിധീകരിച്ച നിയമസഭാം​ഗമാണ് മുകേഷ്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. 1982ല്ഡ റിലീസ് ചെയ്ത ബലൂൺ എന്ന സിനിമയിലൂടെയാണ് മുകേഷ് സിനിമാരം​ഗത്തേക്ക് എത്തുന്നത്. ഇപ്പോൾ സിനിമയിലും രാഷ്ട്രീയ രം​ഗത്തും ഒരുപോലെ സജീവമാണ് അദ്ദേഹം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.